ETV Bharat / state

ശബരിമല മണ്ഡല മകരവിളക്ക് : പ്രത്യേക സര്‍വീസുകളുമായി കെഎസ്ആർടിസി ; 41 ദീര്‍ഘദൂര ബസുകള്‍

author img

By ETV Bharat Kerala Team

Published : Nov 15, 2023, 9:01 PM IST

Updated : Nov 15, 2023, 10:21 PM IST

KSRTC Bus fares to Pamba : മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ശബരിമലയില്‍ എത്തുന്നവര്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ്. വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 200 ബസുകളാണ് സര്‍വീസ് നടത്തുക. തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നയിടങ്ങളില്‍ കൂടുതല്‍ സര്‍വീസ് ഒരുക്കും.

ശബരിമല  KSRTC Special Service To Sabarimala  Mandala Makaravilakk Pilgrimage  KSRTC New Service Start Tomorrow  കെഎസ്‌ആര്‍ടിസി സര്‍വീസ്  കെഎസ്‌ആര്‍ടിസി  KSRTC Special Service To Sabarimala  Mandala Makaravilakk  KSRTC Service To Sabarimala  മകരവിളക്ക് തീർഥാടനം  ശബരിമല നട നാളെ തുറക്കും  ശബരിമല വാര്‍ത്തകള്‍
KSRTC Special Service To Sabarimala

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട നാളെ (നവംബര്‍ 16) തുറക്കും. നട തുറക്കാനിരിക്കെ തീര്‍ഥാടകര്‍ക്ക് വിപുലമായ യാത്രാസൗകര്യം ഒരുക്കി കെഎസ്ആർടിസി. വിവിധ യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട് (KSRTC Service to Pamba).

നാളെ (നവംബര്‍ 16) മുതൽ പമ്പയില്‍ താത്‌കാലിക ബസ്‌ സ്റ്റേ‌ഷൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. അയ്യപ്പ ഭക്തർക്ക് ഇടതടവില്ലാതെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ കെഎസ്‌ആര്‍ടിസികളുണ്ടാകും (KSRTC Bus fares to Pamba).

നിലവിൽ 60 ഏസി ബസുകള്‍ ഉൾപ്പടെ 200 ലോഫ്ലോർ ബസുകൾ വിവിധ യൂണിറ്റുകളിൽ നിന്നും സര്‍വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ട്രെയിൻ മാർഗം എത്തുന്ന ഭക്തർക്കായി കോട്ടയം, ചെങ്ങന്നൂർ, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നീ യൂണിറ്റുകളിൽ നിന്നും പ്രത്യേക സർവീസുകൾ ലഭ്യമാക്കും (KSRTC News Updates). ഓൺലൈൻ റിസർവേഷൻ കേന്ദ്രങ്ങൾക്ക് പുറമെ തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, മലപ്പുറം, സുൽത്താൻ ബത്തേരി, കാസർകോട്, ഗുരുവായൂർ എന്നിവിടങ്ങളിൽ പ്രത്യേക റിസർവേഷൻ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട് (Sabarimala Mandala Makaravilakk).

പമ്പയിൽ 140 നോൺ ഏസി ബസുകളും 60 ഏസി ബസുകളും മറ്റ് ദീർഘദൂര സർവീസുകൾക്കായി 41 ബസുകളും സജ്ജീകരിച്ചതായും കെഎസ്ആർടിസി അറിയിച്ചു. തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ നിന്നും കൂടുതൽ ബസ് സർവീസുകള്‍ ക്രമീകരിക്കും (KSRTC Bus Timings To Pamba). തീർഥാടകരുടെ സൗകര്യം അനുസരിച്ച് പമ്പയിലേക്ക് മതിയായ യാത്രക്കാരുണ്ടെങ്കിൽ പ്രത്യേക സർവീസുകൾ/ ചാർട്ടേർഡ് ട്രിപ്പ് നടത്തും (KSRTC New Service To Pamba).

കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നും സർവീസുകൾ ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കിയതായി മാനേജ്മെന്‍റ്‌ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേത് പോലെയാണ് ഇത്തവണയും ടിക്കറ്റ് നിരക്ക് ഈടാക്കുക.

വിവിധ ഡിപ്പോകളിൽ നിന്നും പമ്പയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ:

റൂട്ട്ബസ്നിരക്ക് (₹)
കോട്ടയം-പമ്പഫാസ്റ്റ് പാസഞ്ചര്‍ 295
ചെങ്ങന്നൂർ-പമ്പഫാസ്റ്റ് പാസഞ്ചര്‍ 216
തിരുവനന്തപുരം-പമ്പഫാസ്റ്റ് പാസഞ്ചര്‍ 231
പത്തനംതിട്ട-പമ്പഫാസ്റ്റ് പാസഞ്ചര്‍ 112
എറണാകുളം-പമ്പഫാസ്റ്റ് പാസഞ്ചര്‍ 295
എരുമേലി-പമ്പഫാസ്റ്റ് പാസഞ്ചര്‍ 295
കൊട്ടാരക്കര-പമ്പഫാസ്റ്റ് പാസഞ്ചര്‍ 154
പുനലൂർ-പമ്പഫാസ്റ്റ് പാസഞ്ചര്‍ 152
അടൂർ-പമ്പഫാസ്റ്റ് പാസഞ്ചര്‍ 133
തൃശൂർ-പമ്പഫാസ്റ്റ് പാസഞ്ചര്‍ 442
ഗുരുവായൂർ-പമ്പഫാസ്റ്റ് പാസഞ്ചര്‍ 442
കായംകുളം-പമ്പഫാസ്റ്റ് പാസഞ്ചര്‍ 208

also read: ഭക്തിസാന്ദ്രം മണ്ഡലകാലം, സജ്ജമായി ശബരിമല; അയ്യപ്പന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി ജില്ല ഭരണകൂടം

Last Updated : Nov 15, 2023, 10:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.