ETV Bharat / state

കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും വൈകും

author img

By ETV Bharat Kerala Team

Published : Nov 24, 2023, 5:42 PM IST

ksrtc salary  ksrtc salary distribution  ksrtc employees salary and pension will be delayed  ksrtc employees salary and pension  kerala govt  ksrtc management  കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി ജീവനക്കാര്‍  കെഎസ്‌ആര്‍ടിസി ശമ്പളം  കെഎസ്‌ആര്‍ടിസി ശമ്പളം പെന്‍ഷന്‍ വിതരണം  കെഎസ്‌ആര്‍ടിസി ശമ്പളം പെന്‍ഷന്‍ വിതരണവും വൈകും  കേരള സര്‍ക്കാര്‍  സംസ്ഥാന സര്‍ക്കാര്‍
ksrtc salary

KSRTC Salary : കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഒക്‌ടോബര്‍ മാസത്തെ രണ്ടാം ഗഡു ശമ്പളവും രണ്ട് മാസത്തെ പെന്‍ഷനുമാണ് നല്‍കാനുളളത്.

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷൻ വിതരണവും വൈകും. ഒക്ടോബർ മാസത്തെ രണ്ടാം ഗഡു ശമ്പളവും രണ്ട് മാസത്തെ പെൻഷനുമാണ് നൽകാനുള്ളത്. സർക്കാർ വിഹിതം ലഭിക്കാത്തതാണ് ഇവ വൈകുന്നതെന്നാണ് വിവരം (KSRTC employees salary and pension will be delayed).

രണ്ടാം ഗഡു വിതരണത്തിനായി 38 കോടി രൂപയാണ് വേണ്ടത്. 20 കോടി സർക്കാർ സഹായം ലഭിച്ചാലേ രണ്ടാം ഗഡു വിതരണം പൂർത്തിയാക്കാനാകൂ. മുഖ്യമന്ത്രിയും മാനേജ്‌മെന്‍റും തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം നവംബര്‍ 20നാണ് രണ്ടാം ഗഡു ശമ്പളം നൽകേണ്ടത്. എന്നാൽ ഈ തീയതി കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും ശമ്പളം നൽകിയിട്ടില്ല.

നിലവിൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് കുടിശിക ഉള്ളത്. 160 കോടി രൂപയാണ് ഇതിനായി വേണ്ടത്. അതേസമയം 30ആം തീയതിക്കുള്ളിൽ പെൻഷൻ നൽകിയില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. സർക്കാർ പണം അനുവദിച്ചാൽ മാത്രമേ പെൻഷൻ തുക വിതരണം ചെയ്യാനാകൂ എന്ന നിലപാടിലാണ് മാനേജ്മെന്‍റ്.

അതേസമയം പമ്പയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ അലങ്കാരങ്ങൾ പാടില്ലെന്നും അലങ്കാരം നടത്തുന്ന ഡിപ്പോ അധികാരികൾക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്‍റ്‌ അറിയിച്ചു. പമ്പയിലേക്ക് സർവീസ് നടത്തുന്ന ബസുകളിൽ യാതൊരുവിധ അലങ്കാരങ്ങൾ പാടില്ലെന്നും ഡ്രൈവറുടെ കാഴ്‌ച മറയ്ക്കുന്ന ഒരു ഒരുക്കങ്ങളും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ബസുകളിൽ ഡ്രൈവറുടെ കാഴ്‌ച മറയ്ക്കുന്ന തരത്തിൽ എഴുത്തുകളും ചിത്രങ്ങളും കാണുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് മാനേജ്മെന്‍റ്‌ ഉത്തരവിറക്കി.

റേഡിയേറ്ററിലേക്കുള്ള വായു സഞ്ചാരം തടസപ്പെടുത്തുന്ന തരത്തിൽ മാലകൾ കെട്ടുന്നതുവഴി ബസിന്‍റെ എഞ്ചിൻ തകരാറിലാകുമെന്നും ഇനി മുതൽ ഇത്തരത്തിൽ അലങ്കാരങ്ങൾ നടത്തുന്ന ബസുകളിലെ ഡിപ്പോ അധികാരികൾക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നാണ് മാനേജ്മെന്‍റ്‌ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.