ETV Bharat / state

കെ എസ് ആര്‍ ടി സി പ്രതിദിന കളക്ഷനില്‍ റെക്കോഡ് വര്‍ധന; അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷ

author img

By ETV Bharat Kerala Team

Published : Dec 13, 2023, 11:42 AM IST

Ksrtc Day to Day Collection Increased: ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കെ എസ് ആര്‍ടിസി വരുമാനം 7 കോടിക്ക് മുകളിലെന്ന് മാനേജ്‌മെന്‍റ്. പ്രതിദിന വരുമാനം വര്‍ധിക്കുന്നത് ശുഭ പ്രതീക്ഷ നല്‍കുന്നതായി ജീവനക്കാര്‍

കെഎസ്ആര്‍ടിസിക്ക് അഭിമാന നേട്ടം  ksrtc  biju prabhakar  record collection  പ്രതിദിന വരുമാനം കോടികള്‍  കെഎസ്ആര്‍ടിസിക്ക് നല്ല കാലം വരുന്നു  ksrtc daily collection increased  Ksrtc Day to Day Collection Increased
Ksrtc Day to Day Collection Increased

തിരുവനന്തപുരം: പ്രതിദിന കളക്ഷൻ വരുമാനത്തിൽ സർവ്വകാല റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. രണ്ടാം ശനി ഞായർ അവധി കഴിഞ്ഞ ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്‌ച (ഡിസംബർ 11) 9.03 കോടി രൂപ എന്ന പ്രതിദിന വരുമാന നേട്ടം കൊയ്‌തിരിക്കുകയാണ് കെഎസ്ആർടിസി.

ഡിസംബർ 1 മുതൽ ഡിസംബർ 11 വരെ 84.94 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനം ലഭിച്ചത്. ഞായർ ഒഴികെയുള്ള എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നതായും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിസംബർ 4 ന് 8.54 കോടി, 5 ന് 7.88 കോടി, 6 ന് 7.44 കോടി, 7 തിന് 7.52 കോടി, 8 തിന് 7.93 കോടി, 9 ന് 7.78 കോടി, .10 ന് 7.09 കോടി, 11 ന് 9.03 കോടി എന്നിങ്ങനെയാണ് ഈ ദിവസങ്ങളിലെ കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ.

റെക്കോഡ് വരുമാനം ലഭിക്കാൻ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാർക്കും സിഎംഡി ബിജു പ്രഭാകർ അഭിനന്ദനം അറിയിച്ചു. ഈ വർഷം സെപ്റ്റംബർ നാലിന് ലഭിച്ച 8.79കോടി എന്ന റെക്കോഡ് വരുമാനമാണ് കെഎസ്ആർടിസി ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. 10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസുകൾ എൻസിസി, ജിസിസി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണെന്നും ബിജു പ്രഭാകർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.