ETV Bharat / state

നവകേരള സദസിന്‍റെ 'ബസ്' : സ്വകാര്യ ടൂറിസം ആവശ്യത്തിന് ബുക്കിങ് അനുമതി തേടി കെഎസ്ആർടിസി സിഎംഡി

author img

By ETV Bharat Kerala Team

Published : Nov 20, 2023, 12:56 PM IST

Nava Kerala Sadas bus : ജനുവരി 1 മുതല്‍ സ്വകാര്യ ടൂറിസം ആവശ്യങ്ങള്‍ക്കുള്ള ബുക്കിങ് അനുമതിയാണ് തേടിയത്. അനുമതി ലഭിച്ചാല്‍ പ്രത്യേക നിരക്ക് നിശ്ചയിക്കുമെന്ന് കെഎസ്‌ആര്‍ടിസി സിഎംഡി.

Nava Kerala Sadas luxury bus  Nava Kerala Sadas luxury bus controversy  KSRTC CMD request on Nava Kerala Sadas bus  Nava Kerala Sadas bus for tourism  KSRTC CMD  നവകേരള സദസിന്‍റെ ബസ്  കെഎസ്ആർടിസി സിഎംഡി  കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ
Nava Kerala Sadas luxury bus

തിരുവനന്തപുരം : നവ കേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ജനുവരി 1 മുതൽ സ്വകാര്യ ടൂറിസം ആവശ്യങ്ങൾക്ക് ബുക്കിങ് ചെയ്യുന്നതിന് സർക്കാർ അനുമതി തേടി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ (KSRTC CMD's request on Nava Kerala Sadas bus for tourism). സർക്കാർ അനുമതി ലഭിച്ചാൽ പ്രത്യേകം നിരക്ക് നിശ്ചയിക്കുകയും ആദ്യം ബുക്ക് ചെയ്യുന്ന 25 പേർക്ക് നിരക്കിളവ് നൽകുന്നതടക്കം ആലോചിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ അനുമതി ലഭിക്കുകയാണെങ്കിൽ കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ ടീമുകളുടെ യാത്രയ്ക്കും ശ്രീഹരിക്കോട്ടയിലേക്കുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ പതിവ് യാത്രകൾക്കും ബസ് ഉപയോഗിക്കാമെന്ന് നിർദേശിച്ച് ബന്ധപ്പെട്ടവർക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല നവകേരള സദസിനുശേഷം ബസ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ആഡംബര ബസുമായി (Nava Kerala Sadas bus controversy) ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉണ്ടായത്. ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചത് എന്നും ട്രഷറി നിയന്ത്രണം മറികടന്നാണ് ഫണ്ട് അനുവദിച്ചത് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

ബെംഗളൂരു ലാല്‍ബാഗിലെ ബസ്‌ ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനി എസ് എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് ബസ് നിര്‍മിച്ചത്. കറുപ്പ് നിറത്തില്‍ ഗോള്‍ഡന്‍ വരകളോടുകൂടി ഡിസൈന്‍ ചെയ്‌തിരിക്കുന്ന ബസിന്‍റെ ബോഡിയില്‍ കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് എന്ന ടൂറിസം ടാഗ് ലൈന്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബെന്‍സിന്‍റെ ഷാസിയാണ് ബസിന് ഉപയോഗിച്ചിരിക്കുന്നത്.

25 പേര്‍ക്ക് ഈ ബസില്‍ ഒരേസമയം യാത്ര ചെയ്യാം. ബയോ ടോയ്‌ലറ്റ്, ഫ്രിഡ്‌ജ് തുടങ്ങിയ സംവിധാനങ്ങളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡ്രൈവറുടെ സമീപം ഇരുന്ന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്‌പോട്ട് ലൈറ്റുള്ള സ്‌പെഷ്യല്‍ ഏരിയയും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, റോബിന്‍ ബസുമായുള്ള മത്സരത്തില്‍ കെഎസ്‌ആര്‍ടിസി കൂടുതല്‍ വിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. റോബിന്‍ ബസിനെ വെട്ടിലാക്കാനായി കെഎസ്‌ആര്‍ടിസി ആരംഭിച്ച പുതിയ സര്‍വീസില്‍ ഓടുന്ന ലോ ഫ്ലോര്‍ ബസിന് പെര്‍മിറ്റ് ഇല്ലെന്നാണ് ഏറ്റവും ഒടുവില്‍ ഉയര്‍ന്ന പ്രചരണം. എന്നാല്‍ ഇതിനെതിരെ കെഎസ്‌ആര്‍ടിസി തന്നെ രംഗത്തുവന്നു.

Also Read: 'ഞങ്ങൾക്ക് പെർമിറ്റുണ്ട്': വ്യാജ പ്രചരണത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ട് കെഎസ്ആര്‍ടിസി

പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന ലോ ഫ്ലോര്‍ ബസിന് പെര്‍മിറ്റ് ഉണ്ടെന്നാണ് കെഎസ്‌ആര്‍ടിസി വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.