ETV Bharat / state

കെഎസ്ആർടിസി ശമ്പളപ്രതിസന്ധി; ബിഎംഎസ് പണിമുടക്ക് സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അധികൃതർ

author img

By

Published : May 8, 2023, 11:51 AM IST

Updated : May 8, 2023, 12:06 PM IST

bms strike update  ksrtc bms union strike updation  ksrtc bms union strike  ksrtc bms  ksrtc  ksrtc salary crisis  ബിഎംഎസ് പണിമുടക്ക്  ബിഎംഎസ് പണിമുടക്ക് കെഎസ്ആർടിസി  കെഎസ്ആർടിസി ശമ്പളപ്രതിസന്ധി  കെഎസ്ആർടിസി ബിഎംഎസ്  കെഎസ്ആർടിസി ബിഎംഎസ് പണിമുടക്ക്  കെഎസ്ആർടിസിയിൽ പണിമുടക്ക്  ബിഎംഎസ്  കെഎസ്ആർടിസി
കെഎസ്ആർടിസി

പ്രതിസന്ധി നിലനിൽക്കുന്നത് കെഎസ്ആർടിസി ഡിപ്പോയിൽ മാത്രം. ചെങ്ങന്നൂർ ഡിപ്പോയിലും ഒരു സർവീസും നടത്താനായില്ല. തിരുവനന്തപുരം സെൻട്രലിൽ സർവീസ് മുടങ്ങിയില്ല.

തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി നൽകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ ആഹ്വാനം ചെയ്‌ത പണിമുടക്ക് ഭൂരിഭാഗം സർവീസുകളെയും കാര്യമായി ബാധിച്ചിട്ടില്ലെന്ന് അധികൃതർ. നിലവിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ മാത്രമാണ് ചെറിയ തോതിൽ പ്രതിസന്ധി നിലനിൽക്കുന്നത്. 58 സർവീസുകൾ ഉള്ളതിൽ 40 എണ്ണം മാത്രമാണ് ഇതുവരെ സർവീസ് ആരംഭിച്ചത്.

ചെങ്ങന്നൂർ ഡിപ്പോയിൽ ഒരു സർവീസും നടത്താനായില്ലെന്നാണ് വിവരം. ഇതൊഴിച്ചാൽ മറ്റ് ഡിപ്പോകളിൽ കാര്യമായ പ്രതിസന്ധികൾ ഉണ്ടായിട്ടില്ല. എന്നാൽ തിരുവനന്തപുരം സെൻട്രലിൽ ഇതുവരെയും ഒരു സർവീസും മുടങ്ങിയിട്ടില്ല.

വികാസ് ഭവൻ യുണിറ്റിൽ നിന്ന് 38 സർവീസുകൾക്ക് പുറമെ രണ്ട് അധിക സർവീസുകൾ കൂടി നടത്തി. പാപ്പനംകോട്, പേരുർക്കട ഡിപ്പോകളിൽ എല്ലാ സർവീസുകളും പതിവ് പോലെ നടന്നു. കണിയാപുരം ഡിപ്പോയിൽ 34 സർവീസിൽ 29 സർവീസ് മാത്രമാണ് നടന്നത്.

കിളിമാനൂർ, കൊല്ലം, വെഞ്ഞാറുമൂട് ഡിപ്പോകളിൽ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്‌തു. കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിൽ മുഴുവൻ ബസുകളും സർവീസ് നടത്തി. തിരുവമ്പാടി, വടകര, കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കോഴിക്കോട് ഡിപ്പോകളിൽ പതിവ് പോലെ സർവീസുകൾ നടക്കുകയാണ്. ചിറ്റൂർ ഡിപ്പോയിൽ 34 ഷെഡ്യൂളും അധികമായി മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകളും സർവീസ് നടത്തി.

കാട്ടാക്കട ഡിപ്പോയിൽ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്‌തു. കാസർകോടും കാഞ്ഞങ്ങാടും ഡിപ്പോകളിൽ രാവിലെ 4.30 മുതൽ ആരംഭിക്കുന്ന എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്‌തു. അതേസമയം, പത്തനംതിട്ട ഡിപ്പോയിൽ ഇതുവരെ രണ്ട് സർവീസുകൾ മാത്രമാണ് നടന്നതെന്നും അധികൃതർ അറിയിച്ചു.

ബിഎംഎസ് പണിമുടക്ക്, കർശന നടപടികളുമായി മാനേജ്‌മെന്‍റ് : ഇന്നലെ രാത്രി 12 മണി മുതൽ 24 മണിക്കൂർ ആണ് ബിഎംഎസ് പണിമുടക്ക്. ഏപ്രിൽ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാർക്ക് നൽകിയത്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിച്ച് എല്ലാ ജീവനക്കാർക്കും അഞ്ചാം തിയതി മുഴുവൻ ശമ്പളവും നൽകുക എന്ന ആവശ്യം ഉന്നയിച്ചാണ് ബിഎംഎസ് പണിമുടക്കുന്നത്.

പണിമുടക്ക് നടത്തുന്ന ജീവനക്കാർക്കെതിരെ കെഎസ്ആർടിസി മാനേജ്മെന്‍റ് മൂന്ന് ദിവസത്തെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബസുകൾ തടയുകയോ അക്രമ സ്വഭാവം കാണിക്കുകയോ ചെയ്യുന്ന ജീവനക്കാർ ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കാൻ അതാത് യൂണിറ്റ് ഓഫിസർമാർ റിപ്പോർട്ട് നൽകാനാണ് മാനേജ്മെന്‍റ് നിർദേശം. പണിമുടക്കിനെ ശക്തിയുക്തം എതിർക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം.

ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന തിങ്കളാഴ്‌ച പണിമുടക്കിനായി തെരഞ്ഞെടുത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. സമരം നടത്തുന്ന ജീവനക്കാർക്കെതിരെ ഒരു തരത്തിലുള്ള മൃദുസമീപനവും സ്വീകരിക്കില്ല. പണിമുടക്കിനെ നേരിടാൻ എല്ലാ ഡിപ്പോകളിലും പൊലീസിനെ വിന്യസിക്കാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകി.

മൂന്നല്ല മുപ്പത്തിയാറ് ദിവസം ഡയസ്നോൺ പ്രഖ്യാപിച്ചാലും പണിമുടക്കിൽ നിന്ന് പിന്തിരിയില്ലെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി എസ് ജയകുമാർ അറിയിച്ചിരുന്നു. തിട്ടൂരങ്ങൾ കണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി. എല്ലാ മർഗങ്ങളും പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് നടത്തുന്നതെന്നും എസ് ജയകുമാർ വ്യക്തമാക്കി.

Also read : കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ അടക്കം കർശന നടപടിയുമായി മാനേജ്മെന്‍റ്‌

Last Updated :May 8, 2023, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.