ETV Bharat / state

അഴിമതികള്‍ അക്കമിട്ട് നിരത്തി കെഎസ്‌ഇബി ചെയര്‍മാന്‍; ഇടത് യൂണിയനുകള്‍ക്ക് മറുപടി

author img

By

Published : Feb 15, 2022, 10:36 AM IST

Updated : Feb 15, 2022, 11:04 AM IST

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതികള്‍ അക്കമിട്ട് നിരത്തിയായിരുന്നു കെഎസ്‌ഇബി ചെയര്‍മാര്‍ ബി.അശോക്‌ കെഎസ്‌ഇബിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റിട്ടത്.

kseb chairman K Ashok facebook post  കെഎസ്‌ഇബി ചെയര്‍മാന്‍റെ എഫ്‌ബി പോസ്റ്റ്  വൈദ്യുതി വകുപ്പിനെതിരെ അഴവിമതി ആരോപണം  Electricity board kerala
ഇടത്‌തൊഴിലാളി സംഘടന സമരം; ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി കെഎസ്‌ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: കെഎസ്‌ഇബി ബോര്‍ഡ്‌ ചെയര്‍മാനും ഇടത്‌ തൊഴിലാളി സംഘടനകളും തമ്മിലുള്ള പോര് മുറുകുന്നു. മുൻ ഇടത് സർക്കാരിൻ്റെ കാലത്ത് വൈദ്യുതി ബോർഡിൽ വൻ അഴിമതിയാണ് നടന്നതെന്ന് ചെയർമാൻ ബി.അശോക്. വ്യവസായ സുരക്ഷ സേനയെ ബോർഡ് ആസ്ഥാനത്ത് സുരക്ഷയ്ക്ക് വിനയോഗിച്ചതിനെതിരെ ഇടത്‌ സംഘടനകൾ സമരം നടത്തുന്നതിൻ്റെ പഞ്ചാത്തലത്തിലാണ് ചെയർമാൻ ബി.അശോക് ഫേസ്‌ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ശമ്പള പരിഷ്‌കരണം സർക്കാരിൻ്റെ അനുമതിയില്ലാതെയാണ് നടന്നത്. ഇത് എ.ജി ചുണ്ടിക്കാണിച്ചിട്ടുണ്ടെന്നും ചെയർമാൻ കുറിപ്പിൽ പറയുന്നു. വൈദ്യുതി ഭവൻ ആസ്ഥാനത്ത് സുരക്ഷയില്ലെന്ന കാരണത്താലാണ് വ്യവസായിക സുരക്ഷസേനയെ ഏല്പിച്ചതെന്നും ചെയർമാൻ ന്യായീകരിച്ചു.

Also Read:കെഎസ്ഇബി ചെയർമാനെതിരെ ഇടത് യൂണിയനുകളുടെ അനിശ്ചിതകാല സമരം
കരാർ വിവരങ്ങൾ തുടങ്ങി പല സുപ്രധാന വിവരങ്ങളും ചോരുന്നുണ്ട്. കമ്പ്യൂട്ടറുകളിൽ ഡേറ്റ പോർട്ടുകളുള്ളതിനാൽ തുറന്നു കിടക്കുന്ന ഓഫിസുകളിൽ കടന്നു കയറി ആർക്കും വിവരം ചോർത്താം. ബോർഡോ ഡയറക്‌ടറോ അറിയാതെ 90 ഉദ്യോഗസ്ഥരെ വാട്‌സാപ്പ് വഴി നിയമിച്ചത് അച്ചടക്ക നടപടി വരയെത്തിയതും ചെയർമാൻ ബി. അശോക് പറഞ്ഞു. ഇടതുപക്ഷ ഓഫിസേഴ്‌സ്‌ അസോസിയേഷൻ പ്രസിഡൻ്റ് എം.ജി സുരേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയാണ് കുറിപ്പ്.

Last Updated : Feb 15, 2022, 11:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.