ETV Bharat / state

കൊടകര കുഴൽപ്പണക്കേസ്; അടിയന്തര പ്രമേയത്തിന് നോട്ടീസ്

author img

By

Published : Jul 26, 2021, 12:11 PM IST

Updated : Jul 26, 2021, 4:44 PM IST

കൊടകര കുഴൽപ്പണ കേസ്  പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്  അടിയന്തര പ്രമേയ നോട്ടീസ്  കൊടകര കുഴൽപ്പണ കേസ് വാർത്ത  റോജി എം. ജോൺ വാർത്ത  നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്  Kodakara money fraud case  Kodakara money fraud case news  Kodakara money fraud case latest news  kerala assembly news
കൊടകര കുഴൽപ്പണക്കേസ്; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

റോജി എം. ജോൺ എംഎൽഎയാണ് ബിജെപി നേതാക്കൾ ആരോപണ വിധേയരായ കേസ് സഭ നിർത്തിവച്ചു ചർച്ചചെയ്യണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്‍റെ നോട്ടീസ്. റോജി എം. ജോൺ എംഎൽഎയാണ് ബിജെപി നേതാക്കൾ ആരോപണ വിധേയരായ കേസ് സഭ നിർത്തിവച്ചു ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കേസിൽ ബിജെപി നേതാക്കൾ ഒരാൾ പോലും പ്രതിപ്പട്ടികയിൽ ഇല്ലെന്നും എല്ലാവരും സാക്ഷികളായി മാറിയെന്നും റോജി എം ജോൺ പറഞ്ഞു. പണം ഉപയോഗിച്ചത് ബിജെപി ആണെന്ന് സംസ്ഥാന പൊലീസിനും അറിയാമെന്ന് എം.എൽ.എ ആരോപിച്ചു.

അടിയന്തര പ്രമേയ നോട്ടീസ്

പ്രതികളായ ഇവർ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്നും ബിജെപിക്ക് സ്വൈര വിഹാരം നടത്താനുള്ള അന്തർധാരയാണോ ഇതെന്നും എം.എൽ.എ ചോദിച്ചു. അതേസമയം വസ്‌തുതകൾ വഴി തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി. പണത്തിന്‍റെ സ്രോതസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്, അക്കാര്യം സംസ്ഥാനം ഏൽപ്പിക്കേണ്ടതില്ല. കുറ്റപത്രത്തിലെ പകർപ്പ് ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകും.

കൊടകര കുഴൽപ്പണക്കേസ്; അടിയന്തര പ്രമേയത്തിന് നോട്ടീസ്

തുടർ നടപടികൾ അവർ സ്വീകരിക്കേണ്ടതുണ്ട്. ബിജെപി നേതാക്കളുടെ നിർദേപ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിൽ നിന്നും കൊണ്ടുവന്നതാണ് പണമെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ ഇതുവരെ 22 പ്രതികളെ അറസ്റ്റു ചെയ്‌തു. ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ ഉൾപ്പെടെ 206 സാക്ഷികളുണ്ട്.

കുഴൽപ്പണ ഇടപാടുകൾ ബിജെപി നേതാക്കൾക്ക് അറിയാമെന്ന് സാക്ഷിമൊഴികളിൽ വ്യക്തമാണ്. കൊണ്ടുവന്നതാര് എന്ന് അറിയാവുന്നതു കൊണ്ടാണ് സുരേന്ദ്രനും ബിജെപി നേതാക്കളും സാക്ഷിയായത്. അന്വേഷണം തുടർന്നു നടക്കുന്നതിനാൽ തെളിവുകളുടെ ഭാഗമായി ഇവർ തന്നെ പ്രതികളായി മാറിയേയ്ക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.



അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചു


മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. രണ്ടു ജില്ലകളിലേക്ക് പത്തുകോടി എത്തിച്ചു എന്നാണ് പുറത്തു വരുന്ന വിവരമെന്ന് പ്രതിപക്ഷ നേതാവ് വി സി സതീശൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റിന്‍റെയും ഉന്നത നേതാക്കളുടെയും അറിവോടെയാണ് ഇത് നടന്നത്. സുരേന്ദ്രന് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിക്കൊടുത്ത് മൂന്ന് മാസം കഴിഞ്ഞാണ് നോട്ടീസ് നൽകുന്നതെന്നും എല്ലാത്തിനും കൂട്ട് നിന്നിട്ട് പ്രതികൾ സാക്ഷികളായി മാറിയ പിണറായി ഇന്ദ്രജാലമാണ് കൊടകര കേസിലേതെന്നും സതീശൻ കുറ്റപ്പെടുത്തി.

Read more: എകെ ശശീന്ദ്രൻ വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

Last Updated :Jul 26, 2021, 4:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.