ETV Bharat / state

29 വർഷം നീണ്ട പക, കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആക്രമണം ; കിളിമാനൂരിലെ ദമ്പതികളുടെ കൊലപാതകം മുൻവൈരാഗ്യം മൂലം

author img

By

Published : Oct 1, 2022, 5:56 PM IST

29 വർഷങ്ങൾ നീണ്ട പകയാണ് കിളിമാനൂരിലെ ദമ്പതികളുടെ കൊലപാതകത്തിലേക്ക് ശശിധരൻ നായരെ എത്തിച്ചത്

kilimanoor couple murder  previous enmity led to murder  couple burned to death in kilimanoor  കിളിമാനൂരിലെ ദമ്പതികളുടെ കൊലപാതകം  കൊലപാതകം മുൻവൈരാഗ്യം മൂലം  പെട്രോൾ ഒഴിച്ച് തീകൊളുത്തി  വർഷങ്ങൾ നീണ്ട പക
കിളിമാനൂരിലെ ദമ്പതികളുടെ കൊലപാതകം മുൻവൈരാഗ്യം മൂലം

തിരുവനന്തപുരം : കിളിമാനൂരിലെ ദമ്പതികളുടെ കൊലപാതകം മുൻവൈരാഗ്യം മൂലം. പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് കൊച്ചാലുംമൂട് സ്വദേശികളായ പ്രഭാകരക്കുറുപ്പിനെയും ഭാര്യ കുമാരിയെയും പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊന്നത്. 29 വർഷം നീണ്ട പകയാണ് ആക്രമണത്തിലേക്ക് ശശിധരൻ നായരെ എത്തിച്ചത്.

ശശിധരന്‍റെ മകനെ ഗൾഫിൽ പോകാൻ പ്രഭാകരക്കുറുപ്പ് സഹായിച്ചിരുന്നു. എന്നാല്‍ പ്രഭാകരക്കുറുപ്പ് ഉറപ്പ് നല്‍കിയ ജോലിയല്ല മകന് ലഭിച്ചത്. ഇതിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്‌തിരുന്നു. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്‍റെ മകളും ജീവനൊടുക്കി.

ഈ സംഭവങ്ങളെ തുടർന്ന് പ്രഭാകരക്കുറുപ്പിനെതിരെ ശശിധരൻ കേസ് കൊടുത്തിരുന്നു. എന്നാൽ ഈ കേസിൽ പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി കഴിഞ്ഞ ദിവസം കോടതി വിധി പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

Also Read: സാമ്പത്തിക തർക്കം; ദമ്പതികളെ മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ചു

പ്രഭാകരക്കുറുപ്പും ഭാര്യയും മാത്രമായിരുന്ന സമയത്ത് ശശിധരൻ വീട്ടിൽ കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് ഇരുവരുടെയും തലയ്ക്കടിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പ്രഭാകരക്കുറുപ്പും ഭാര്യയും ഇന്ന് മരിച്ചു. ആക്രമണത്തിനിടെ പൊള്ളലേറ്റ ശശിധരനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.