ETV Bharat / state

Kerala Weather Latest Update : കേരളത്തിൽ തുലാ വർഷമെത്തി, 4 ജില്ലകളിൽ യെല്ലോ അലർട്ട്

author img

By ETV Bharat Kerala Team

Published : Oct 21, 2023, 3:23 PM IST

Kerala Weather Latest Update  rain update  Weather Update  കേരളത്തിൽ തുലാ വർഷമെത്തി  യെല്ലോ അലർട്ട്  4 ജില്ലകളിൽ യെല്ലോ അലർട്ട്  Yellow alert in districts  Yellow alert  കേന്ദ്ര കാലാവസ്ഥ വകുപ്പ്  Central Weather Department  Weather Latest Update  rain
Kerala Weather Latest Update

Kerala Weather update : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് മുതൽ അഞ്ച് ദിവസം യെല്ലോ അലർട്ട് ആയിരിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തിയെന്നും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് മുതൽ അഞ്ച് ദിവസം യെല്ലോ അലർട്ട് ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Kerala Weather Latest Update). ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്‌, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ നാളെ മുതൽ നാലു ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്നും ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം നാളെയോടെ തീവ്ര ന്യുന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ തേജ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായും (Very Severe cyclonic storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസർകോട് വരെ) തെക്കൻ തമിഴ്‌നാട് തീരത്തും (കുളച്ചൽ മുതൽ കിലകരൈ വരെ) ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒറ്റ മഴയില്‍ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന് പ്രതിപക്ഷ നേതാവ്: സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പന ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2018- ലെ പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡച്ച് മോഡല്‍ കൊണ്ടുവരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന്‌ വിഡി സതീശന്‍ ചോദിച്ചു. ഒറ്റ രാത്രിയിലെ മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായത്. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വീട് താമസയോഗ്യമാക്കുന്നത് ആവശ്യമായ അടിയന്തര ധനസഹായം സര്‍ക്കാര്‍ നല്‍കണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണമെന്നും അടുത്തിടെ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ALSO READ: ഒറ്റ മഴയില്‍ വീടുകള്‍ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന് പ്രതിപക്ഷ നേതാവ്

ALSO READ: ദുരിത പെയ്‌ത്തൊഴിഞ്ഞു; ബാക്കിയായി കനത്ത നാശനഷ്‌ടങ്ങൾ, കരകയറാൻ തലസ്ഥാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.