ETV Bharat / state

Kerala To Host Asian Mountain Bike Championship രാജ്യത്തെ ആദ്യ ഏഷ്യൻ മൗണ്ടയ്ൻ ബൈക്ക് ചാമ്പ്യൻഷിപ്പിന് വേദിയാകാനൊരുങ്ങി കേരളം

author img

By ETV Bharat Kerala Team

Published : Oct 18, 2023, 7:58 PM IST

Asian Mountain Bike Cycling Championships 2023 : ഈ മാസം 26 മുതൽ 29 വരെ പൊന്മുടിയിലെ മേർകിസ്റ്റൺ എസ്റ്റേറ്റിൽ വച്ചാണ് മത്സരം നടക്കുക. ഏഷ്യയിലെ 20 രാജ്യങ്ങളിൽ നിന്നായി 250 ലധികം പേർ മത്സരത്തിൽ പങ്കെടുക്കുമെന്ന് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനീധർ പാൽ സിങ് പറഞ്ഞു

Asian mountain championship  First Asian Mountain Bike Championship in Kerala  Asian Mountain Bike Championship  Countrys first Asian Mountain Bike Championship  ഏഷ്യൻ മൗണ്ടയ്ൻ ബൈക്ക് ചാമ്പ്യൻ ഷിപ്പ്‌  രാജ്യത്തെ ആദ്യ ഏഷ്യൻ മൗണ്ടയ്ൻ ചാമ്പ്യൻ ഷിപ്പ്‌  ബൈക്ക് ചാമ്പ്യൻ ഷിപ്പിന് വേദിയാകാനൊരുങ്ങി കേരളം  Cycling track race  Cycling Federation of India  Ponmudi Merchiston estate  Asian Mountain Bike Cycling Championships 2023
First Asian Mountain Bike Championship In Kerala

ഏഷ്യൻ മൗണ്ടയ്ൻ ബൈക്ക് ചാമ്പ്യൻഷിപ്പ്‌

തിരുവനന്തപുരം: പ്രേക്ഷകരിൽ ആവേശവും അത്ഭുതവും നിറക്കുന്ന ഏഷ്യൻ മൗണ്ടയ്ൻ ബൈക്ക് ചാമ്പ്യൻഷിപ്പിന്‍റെ 28 ആം എഡിഷന് വേദിയാകാനൊരുങ്ങി കേരളം (Kerala To Host Asian Mountain Bike Championship). ഈ മാസം 26 മുതൽ 29 വരെ പൊന്മുടിയിലെ മേർകിസ്റ്റൺ എസ്റ്റേറ്റിൽ വച്ചാണ് മത്സരം നടക്കുക (Ponmudi Merchiston estate). ഏഷ്യയിലെ 20 രാജ്യങ്ങളിൽ നിന്നായി 250 ലധികം പേർ മത്സരത്തിൽ പങ്കെടുക്കുമെന്ന് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനീധർ പാൽ സിങ് പറഞ്ഞു.

ഇന്ത്യയിൽ വച്ച് സൈക്ലിങ്ങിന്‍റെ ട്രാക്ക് മത്സരം നടന്നിട്ടുണ്ടെങ്കിലും മൗണ്ടയിൻ ലോക കായിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ സഹായിക്കുന്നതാവും മൗണ്ടയ്ൻ ബൈക്ക് ചാമ്പ്യൻഷിപ്പെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാനും പറഞ്ഞു. സായി സ്‌പോർട്‌സ്‌, ടൂറിസം വകുപ്പ് എന്നിവരുമായി ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒളിമ്പിക്‌സിന് മുൻപുള്ള അവസാന ഏഷ്യൻ മത്സരമായതിനാൽ ഒളിമ്പിക്‌സിനായുള്ള ക്വാളിഫൈ മത്സരമായും ഇത് മാറും.

നാല് കാറ്റഗറിയിലായി 18 മത്സരങ്ങളാണ് ഉണ്ടാവുക. രാവിലെ ഒമ്പത് മണിക്ക് തുടങ്ങി വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും മത്സരം. പൊതുജനങ്ങൾക്ക് മത്സരം സൗജന്യമായി കാണാം. ഇന്ത്യൻ മത്സകര്‍ക്കുള്ള ജേഴ്‌സി കേരള കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ, മനീധർ പാൽ സിങ്, ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് സെക്രട്ടറി ഒന്കർ സിങ്, ഇന്ത്യൻ മൗണ്ടയിൻ സൈക്ലിങ് താരങ്ങൾ എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.

ചാമ്പ്യൻഷിപ്പിന് പങ്കെടുക്കുന്നത് 30 രാജ്യങ്ങള്‍: വശ്യ മനോഹര മലയോര മേഖലയായ പൊന്മുടിയില്‍ ഇനി ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ആവേശം. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ തയാറാക്കിയ പ്രത്യേക ട്രാക്കില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ 30 രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ എത്തും.

നിലവില്‍ വിവിധ രാജ്യങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒക്‌ടോബർ 23 വരെ വിവിധ വിഭാഗങ്ങളിലായുള്ള ട്രയല്‍സാകും നടക്കുക. പുരുഷ വനിത വിഭാഗങ്ങളിലായി എലൈറ്റ് ഡൗണ്‍ഹില്‍, എലൈറ്റ് ക്രോസ് കണ്‍ട്രി ഒളിംപിക്, ജൂനിയര്‍ ക്രോസ് കണ്‍ട്രി ഒളിംപിക്, അണ്ടര്‍ 23 ക്രോസ് കണ്‍ട്രി ഒളിംപിക്, എലൈറ്റ് ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍, മിക്‌സഡ് എലൈറ്റ് ക്രോസ് കണ്‍ട്രി ടീം റിലേ എന്നിങ്ങനെ ആറിനങ്ങളിലായാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക.

ചൈന, പാകിസ്ഥാന്‍, ജപ്പാന്‍, ഇന്തോനേഷ്യ, കൊറിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 19 റൈഡേഴ്‌സ് ഉള്‍പ്പെടുന്ന കസാക്കിസ്ഥാനാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള വിദേശ ടീം. ഒമ്പത് പേരടങ്ങിയ ടീമുമായാണ് കൊറിയയും തായ്‌ലന്‍ഡും എത്തിയിട്ടുള്ളത്.

ഹോങ്കോങ്, മംഗോളിയ, ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നും ഏഴംഗ റൈഡര്‍മാരുടെ ടീമും ഇറാന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും 5 റൈഡേഴ്‌സ് വീതമുള്ള ടീമും എത്തി. നേപ്പാള്‍ സംഘത്തില്‍ നാല് റൈഡര്‍മാരാണുള്ളത്. സിംഗപ്പൂര്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നും മൂന്ന് പേരടങ്ങുന്ന ടീമുകളാകും മത്സരിക്കാനെത്തുക. 43 അംഗ ഇന്ത്യന്‍ സംഘമാണ് പൊന്മുടിയില്‍ നിലവില്‍ പരിശീലനം തുടരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 300 ലധികം പുരുഷ - വനിത കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.