ETV Bharat / state

കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തമിഴ്‌നാടിന്‍റെ വിലക്ക്

author img

By

Published : May 11, 2020, 8:44 PM IST

അവശ്യസേവനങ്ങൾക്കടക്കം ഇവർക്ക് അതിർത്തി കടക്കണമെങ്കിൽ തമിഴ്‌നാട് സർക്കാരിന്‍റെ അനുമതി ആവശ്യമാണ്

കേരള അതിര്‍ത്തി  കേരള അതിര്‍ത്തി ഗ്രാമങ്ങൾ  ഐങ്കാമം  വന്യക്കോട്  ഇഞ്ചിവിള അതിര്‍ത്തി  തമിഴ്‌നാട് ചെക്ക് പോസ്റ്റ്
കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തമിഴ്‌നാടിന്‍റെ വിലക്ക്

തിരുവനന്തപുരം: തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പാറശാല പഞ്ചായത്തിലെ ഐങ്കാമം, വന്യക്കോട്, ഇഞ്ചിവിള ഗ്രാമങ്ങളിലെ ജനങ്ങൾ ആശങ്കയിൽ. കേരളം ലോക്ക് ഡൗണിൽ ഇളവ് നൽകിയെങ്കിലും തമിഴ്‌നാടുമായി ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ അവശ്യസേവനങ്ങൾക്കടക്കം ഇവർക്ക് അതിർത്തി കടക്കണമെങ്കിൽ തമിഴ്‌നാട് സർക്കാരിന്‍റെ അനുമതി വേണം. കേരളത്തിൽ ജീവിക്കുന്നെങ്കിലും ആശുപത്രി, ബാങ്കിങ് തുടങ്ങിയ ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാരുടെ പരാതി.

കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തമിഴ്‌നാടിന്‍റെ വിലക്ക്

23 വാർഡുകളുള്ള പാറശാല പഞ്ചായത്തിലെ 17ാം വാർഡാണ് ഐങ്കാമം. പൂർണമായും തമിഴ്‌നാടിനാൽ ചുറ്റപ്പെട്ട പ്രദേശമാണിത്. കൂടുതലും നിർമാണ മേഖലയിൽ പണിയെടുക്കുന്ന സാധാരണക്കാർ. കേരളം ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചെങ്കിലും അതിർത്തി കടക്കാൻ ഇവർക്കാകില്ല. ജീവിതം കേരളത്തിലായതിനാൽ തമിഴ്‌നാട് സർക്കാർ പാസും അനുവദിക്കില്ല. 16ാം വാർഡായ ഇഞ്ചിവിള, 18ാം വാർഡായ വന്യക്കോട് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല. അവശ്യസേവനങ്ങൾക്കും തമിഴ്‌നാട് പൊലീസ് പ്രവേശം നിഷേധിക്കുന്നതായാണ് പരാതി.

കുടുംബശ്രീയുടെ കീഴിയിൽ 14 അയൽക്കൂട്ടങ്ങൾ പ്രദേശത്തുണ്ട്. എന്നാൽ വായ്‌പാ സംബന്ധമായ ആവശ്യത്തിന് അതിർത്തിയിൽ തമിഴ്‌നാടിന്‍റെ വിലക്കാണ്. തമിഴ്‌നാട് ചെക്ക് പോസ്റ്റിൽ തമിഴ്‌നാട് തഹസിൽദാരാണ് കേരളത്തിലേക്കുള്ള പ്രവേശനാനുമതി നൽകുന്നത്. സമാനമായി കേരള ചെക്ക് പോസ്റ്റിൽ സർക്കാർ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ച് ചർച്ചയിലൂടെ പ്രശ്‌ന പരിഹാരം കാണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.