ETV Bharat / state

Plus one Admission: ഇതുവരെ 459773 അപേക്ഷകൾ, ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ 13 ന്, 'മലബാറിലെ സീറ്റ്‌' പ്രതിസന്ധി തുടരുന്നു

author img

By

Published : Jun 10, 2023, 4:43 PM IST

പ്ലസ് വൺ സീറ്റിലേക്കുള്ള ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ 13 നും ആദ്യ അലോട്ട്‌മെന്‍റ് ജൂൺ 19 നുമാണ് നടക്കുക.

Kerala State Plus One Admission process  Plus One Admission  Plus One Trial Allotment  Plus One Admission Latest news  Plus One Admission processes  Trial Allotment  Plus One Seat Crisis in Malabar  Plus One First Allotment  First Allotment  പ്ലസ് വൺ സീറ്റിലേക്കുള്ള ട്രയൽ അലോട്ട്‌മെന്‍റ്  പ്ലസ് വൺ പ്രവേശനം  ഹയർസെക്കന്‍ഡറി  ട്രയൽ അലോട്ട്‌മെന്‍റ്  ആദ്യ അലോട്ട്‌മെന്‍റ്  അലോട്ട്‌മെന്‍റ്  മലബാറിലെ സീറ്റ്‌ പ്രതിസന്ധി  സിബിഎസ്ഇ
Plus one Admission: ഇതുവരെ എത്തിയത് 459773 അപേക്ഷകൾ, ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ 13 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന (Plus one Admission) അപേക്ഷ നടപടി പൂർത്തിയായപ്പോൾ ഹയർസെക്കന്‍ഡറി /വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയിലേക്കുള്ള ആകെ അപേക്ഷകരുടെ എണ്ണം 4,58,773. ഇതിൽ 36,276 വിദ്യാർഥികൾ സ്‌കീമുകളിൽ നിന്ന് പത്താം തരം പാസായവരാണ്. 25,350 വിദ്യാർഥികളാണ് സിബിഎസ്ഇയിൽ (CBSE) നിന്നും അപേക്ഷ നൽകിയിട്ടുള്ളത്. 2627 പേർ ഐസിഎസ്ഇയിൽ (ICSE) നിന്നും അപേക്ഷിച്ചവരാണ്.

അലോട്ട്‌മെന്‍റുകള്‍ ഇങ്ങനെ: പ്ലസ് വൺ സീറ്റിലേക്കുള്ള ട്രയൽ അലോട്ട്‌മെന്‍റ് (Plus One Trial Allotment) ജൂൺ 13 നും ആദ്യ അലോട്ട്‌മെന്‍റ് (First Allotment) ജൂൺ 19 നും നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്‍റ് തീയതി ജൂലൈ ഒന്നിനാണ്. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ (Supplementary Allotment) ശേഷിക്കുന്ന ഒഴിവുകൾ നികത്തി ഓഗസ്‌റ്റ് നാലോടെ പ്രവേശന നടപടികൾ അവസാനിപ്പിക്കും.

മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്ലസ് വൺ അപേക്ഷ വന്നിരിക്കുന്നത് (80764). ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുകയും ഫുൾ എ പ്ലസ് നേടുകയും ചെയ്‌തതും മലപ്പുറം ജില്ലയാണ്. തൊട്ടുപിന്നാലെ കോഴിക്കോട് (47064), കൂടുതൽ വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ വിജയിച്ച കണ്ണൂരിൽ (36871) വിദ്യാർഥികളുമാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷ നൽകിയത്. കാസര്‍ഗോഡ് (19406), വയനാട് (12004), ഇടുക്കി (12641), പത്തനംതിട്ട (13985) എന്നിവിടങ്ങളിലാണ് അപേക്ഷകർ കുറവ്. ജൂൺ രണ്ട് മുതൽ ഒമ്പത് വരെയാണ് അപേക്ഷ സമർപ്പണത്തിനായുള്ള സമയം. അതേസമയം ഇക്കഴിഞ്ഞ മെയ് 19 നായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്.

പ്രതിസന്ധി മാറാതെ മലബാർ പ്ലസ് വൺ സീറ്റ്‌ പ്രവേശനം: മലബാർ മേഖലയിൽ അണ്‍ എയ്‌ഡഡ് സ്‌കൂളിലെ സീറ്റുകള്‍ ഉള്‍പ്പെടെ ആകെയുളളത് 1,66,200 പ്ലസ് വണ്‍ സീറ്റുകളാണ്. വിഎച്ച്എസ്‌ഇ, ഐടിഐ, പോളി ടെക്‌നിക് എന്നിവ കൂടി പരിഗണിച്ചാല്‍ സീറ്റുകളുടെ എണ്ണം 1,91,350 ആണ്. എന്നാൽ മലബാർ മേഖലയായ പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ ഇത്തവണ എസ്എസ്എല്‍സി പാസായത് 2,25,702 വിദ്യാർഥികളാണ്. അതായത് 34,352 വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനം ആശങ്കയിലാണ്.

ഇത് പരിഹരിക്കാൻ 687 അധിക ബാച്ചുകളാണ് ആവശ്യം. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗത്തിൽ 100 അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ ഇതിന്‍റെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. എസ്എസ്എൽസിയിൽ ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും പഠനാവസരം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞിരുന്നു. ഇതുപ്രകാരം ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്‌ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവിനും താൽക്കാലികമായി അനുവദിച്ച 81 ബാച്ച് തുടരുന്നതിനും അനുമതി നൽകിയിരുന്നു.

എന്നാൽ കൂടുതൽ വിദ്യാർഥികളെ ക്ലാസ് മുറികളിൽ കുത്തിനിറക്കുന്നതിനെതിരെ അധ്യാപകരിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് നടന്ന യോഗത്തിൽ ബാച്ചുകൾ പുനഃക്രമീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം സയൻസ് ബാച്ചുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി മലബാറിൽ 100 പുതിയ ബാച്ചുകൾ കൊണ്ടുവരാൻ ചർച്ചയായത്. മറ്റു ജില്ലകളിലെ 20 ഓളം ബാച്ചുകൾ മലബാറിലേക്ക് പുനഃക്രമീകരിക്കണം. സർക്കാർ ഹൈസ്‌കൂളുകളിലാണ് ഹയർസെക്കൻഡറി അനുവദിക്കാൻ ആലോചിക്കുന്നത്. അധികമുള്ള അധ്യാപകരെ ഈ സ്‌കൂളുകളിലേക്ക് വിന്യസിക്കും.

Also read: ഹയർസെക്കൻഡറി പ്രവേശനം: പുതിയ ബാച്ചുകൾ അനുവദിക്കുമ്പോൾ പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.