ETV Bharat / state

പെൺകുട്ടിയെ അപമാനിച്ച സമസ്‌ത നേതാവിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

author img

By

Published : May 12, 2022, 3:16 PM IST

സമസ്‌ത വൈസ് പ്രസിഡന്‍റും സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എംടി അബ്‌ദുല്ല മുസ്‌ലിയാരാണ് പ്രാകൃതമായ രീതിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച് വേദിയില്‍ സംസാരിച്ചത്

പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവം  സമസ്‌ത നേതാവിനെതിരെ കേസ്  സംസ്ഥാന ബാലാവകാശ കമ്മീഷൻ  Kerala State Commission for Protection of Child Rights  samastha controversy  ചൈൽഡ് പ്രൊട്ടക്ഷൻ  Kerala State Commission for Protection of Child Rights file case against samastha
പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവം; സമസ്‌ത നേതാവിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പെൺകുട്ടിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തിൽ സമസ്‌ത നേതാവിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. സമസ്‌ത സെക്രട്ടറിയോടും പൊലീസിനോടും കമ്മിഷൻ വിശദീകരണം തേടി.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ കേസെടുത്തില്ലെന്ന വ്യാപകമായ ആക്ഷേപങ്ങൾക്കിടെയാണ് ബാലാവകാശ കമ്മിഷന്‍റെ നടപടി.

കഴിഞ്ഞ ദിവസമാണ് മലപ്പുറം പെരിന്തല്‍മണ്ണ പനങ്കാംകരയ്ക്കടുത്തുള്ള മദ്രസ വാര്‍ഷിക ചടങ്ങിൽ വച്ച് സമസ്‌ത വൈസ് പ്രസിഡന്‍റും സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എംടി അബ്‌ദുല്ല മുസ്‌ലിയാർ പ്രാകൃതമായ രീതിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച് വേദിയില്‍ സംസാരിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നത്.

Also read: സമസ്‌ത വേദിയിൽ പെണ്‍കുട്ടിയെ അപമാനിച്ചത് ഗുരുതര കുറ്റകൃത്യം, കേസെടുക്കണം ; ആരിഫ് മുഹമ്മദ് ഖാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.