ETV Bharat / state

Kerala rain Weather Update : സംസ്ഥാനത്ത് പലയിടത്തായി പരക്കെ മഴ; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

author img

By ETV Bharat Kerala Team

Published : Sep 11, 2023, 9:10 AM IST

Rain Alert Kerala : കേരളത്തിന്‍റെ മധ്യ-തെക്കന്‍ ഭാഗത്ത് പരക്കെ മഴ. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.

Rain Alert Kerala  Kerala Weather Update  Kerala Weather  Weather Update  Weather  Rain Alert  kerala rain  yellow alert districts  yellow alert  മഴ  മഴ മുന്നറിയിപ്പ്  മഴ മുന്നറിയിപ്പ് കേരളം  മഴ മുന്നറിയിപ്പ് യെല്ലോ അലർട്ട്  യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ  യെല്ലോ അലർട്ട് ജില്ലകൾ  മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്  കാലാവസ്ഥ  കേരളം കാലാവസ്ഥ പ്രവചനം  കാലാവസ്ഥ പ്രവചനം  Malappuram rain  idukki rain  idukki weather  malappuram rain
Kerala Weather Update

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (Kerala Weather Update). ഇടുക്കി (Idukki), മലപ്പുറം (Malappuram) ജില്ലകളിൽ യെല്ലോ അലർട്ട് (Yellow alert districts) പ്രഖ്യാപിച്ചു. എന്നാല്‍, ഇന്നലെ രാത്രി മുതല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ ലഭിക്കുന്നുണ്ട്.

സംസ്ഥാനത്തിന്‍റെ മധ്യ-തെക്കന്‍ ഭാഗത്താണ് പരക്കെ മഴ തുടരുന്നത്. സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി (Rain Alert Kerala). എന്നാല്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും.

ഇന്നലെ പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വരും മണിക്കൂറുകളില്‍ മുന്നറിയിപ്പില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഇന്ന് (സെപ്‌റ്റംബര്‍ 11) ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മധ്യപ്രദേശിന് മുകളില്‍ തുടരുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്തെ മഴക്ക് കാരണമായത്.

ഇത് പരിഗണിച്ച് സെപ്‌റ്റംബര്‍ 9 മുതല്‍ 11 വരെയായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

പൊതുജനങ്ങൾക്ക് നിർദേശങ്ങൾ : മഴ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മാറിത്താമസിക്കേണ്ട ഇടങ്ങളിലെ ജനങ്ങൾ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറാകണം. യാനങ്ങൾ, ബോട്ടുകൾ തുടങ്ങി മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കണം.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകള്‍ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്ന സാഹചര്യങ്ങളിൽ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വക്കണം. ശക്തമായ മഴയുള്ള സാഹചര്യത്തില്‍ ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ ജലാശയങ്ങൾ മുറിച്ചു കടക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കുക, അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുക. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.