ETV Bharat / state

സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴ; കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യത

author img

By

Published : Aug 3, 2022, 9:20 AM IST

Updated : Aug 3, 2022, 9:30 AM IST

എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുളള ജില്ലകളില്‍ വ്യാഴാഴ്ച (04.08.22) വരെ റെഡ് അലര്‍ട്ടാണ്. വെള്ളിയാഴ്ച മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയുണ്ടാകും

Widespread Rain Kerala  സംസ്ഥാനത്ത് മഴ  കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്  ഓറഞ്ച് അലര്‍ട്ട് ഇന്ന്  റെഡ് അലര്‍ട്ടുള്ള ജില്ലകള്‍  മധ്യകേരളത്തില്‍ മഴ  അതിതീവ്ര മഴ
സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴ; കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ (06.08.22) വ്യാപകമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് (03.08.22) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ശേഷിക്കുന്ന പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിലുണ്ട്.

അതേസമയം, എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുളള ജില്ലകളില്‍ വ്യാഴാഴ്ച (04.08.22) വരെ റെഡ് അലര്‍ട്ടാണ്. വെള്ളിയാഴ്ച മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയുണ്ടാകും. കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും, മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും അറിയിപ്പിലുണ്ട്.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം മുന്‍നിശ്ചയപ്രകാരമുളള പരീക്ഷകള്‍ക്ക് മാറ്റമില്ല.

Last Updated : Aug 3, 2022, 9:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.