ETV Bharat / state

Kerala Rain Update സംസ്ഥാനത്ത് മഴ ശക്തമാകും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

author img

By ETV Bharat Kerala Team

Published : Sep 4, 2023, 4:28 PM IST

Heavy Rain Warning : ബുധനാഴ്‌ച മഴയുടെ ശക്തി കുറയും. എന്നാൽ വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി ന്യൂനമർദമാകുന്നതോടെ വ്യാഴാഴ്‌ച മുതൽ മഴ ശക്തമാകും.

Kerala Rain Update Orange Alert in 2 Districts  Kerala Rain Update  Kerala Rain Update Orange Alert  Kerala Rain Update Yellow Alert  ഓറഞ്ച് അലർട്ട്  ചക്രവാത ചുഴി  ന്യൂനമർദ്ദം  മേഘ വിസ്‌ഫോടനം  Heavy Rain Warning Kerala  Heavy Rain Warning
Kerala Rain Update- Orange Alert in 2 Districts

തിരുവനന്തപുരം: വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി (Cyclone) അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദമായി (Low-pressure area) ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും. സെപ്റ്റംബർ ഏഴ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി (Heavy Rain Warning).

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange Alert) മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾ കൂടാതെ തൃശ്ശൂർ ജില്ലയിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്‌ച മഴയുടെ ശക്തി കുറയും. എന്നാൽ വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി ന്യൂനമർദമാകുന്നതോടെ വ്യാഴാഴ്‌ച മുതൽ മഴ ശക്തമാകും. സംസ്ഥാന വ്യാപകമായി തന്നെ മഴ ലഭിക്കും. വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ മേഘ വിസ്‌ഫോടനങ്ങൾക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. അതിനാൽ അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് മേഘ വിസ്‌ഫോടനം : ഒരു പ്രത്യേക സ്ഥലത്ത് കൂടുതൽ മഴ ലഭിക്കുന്ന പ്രതിഭാസത്തെയാണ് മേഘ വിസ്‌ഫോടനം (Cloud Burst) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. മണിക്കൂറിൽ പത്തുസെന്‍റീമീറ്റർ മഴ പെയ്യാനിടയാക്കുന്നതാണ് മേഘ വിസ്ഫോടനം. രണ്ടു മണിക്കൂറിൽ അഞ്ച് സെന്‍റീമീറ്റർ മഴ പെയ്യുന്നതിനെ ലഘു വിസ്ഫോടനം എന്നും വിളിക്കുന്നു. മലയോര മേഖലകളിലാണ് ഇത്തരം മേഘ വിസ്‌ഫോടനങ്ങള്‍ക്ക് കൂടുതൽ സാധ്യതയുള്ളത്.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത : കേരള തീരത്ത് ഇന്ന് (04.09.2023) രാത്രി 11.30 വരെ 0.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. ഇതോടൊപ്പം ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

Also Read: Paddy Farmers Kannur Suffer Due To Lack Of Rain മഴ ചതിച്ചു; കണ്ണൂരിലെ നെൽകർഷകർക്കിത് കണ്ണീർ കാലം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.