ETV Bharat / state

തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്; പ്രതിരോധ നടപടികള്‍ ശക്തമാക്കി

author img

By

Published : Oct 20, 2021, 8:47 AM IST

താലൂക്ക് അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്‌ടർമാരെയും സബ്‌കലക്‌ടറെയും ചാർജ് ഓഫീസർമാരായി ജില്ല കലക്ടർ നിയോഗിച്ചു.

kerala rain  heavy rain kerala  thiruvananthapuram orange alert  alert to kerala  കേരളം പ്രളയം  പ്രളയം  കേരളത്തില്‍ മഴ  മഴ മുന്നറിയിപ്പ്  കേരളത്തില്‍ മഴ മുന്നറിയിപ്പ്  കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്; പ്രതിരോധ നടപടികള്‍ ശക്തമാക്കി

തിരുവനന്തപുരം: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ദുരിതമേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്‌ടർമാരെയും സബ്‌കലക്‌ടറെയും ചാർജ് ഓഫീസർമാരായി ജില്ലാ കലക്ടർ നിയോഗിച്ചു.

Also More: നെതര്‍ലാന്‍ഡില്‍ പോയി പഠിച്ച 'റൂം ഫോര്‍ റിവര്‍' പദ്ധതി നടപ്പായില്ല ; സര്‍ക്കാരിനെതിരെ വിമര്‍ശനം

താലൂക്ക് കൺട്രോൾ റൂമുകളും ക്യാമ്പുകളും ചാർജ് ഓഫീസർമാർ സന്ദർശിക്കണം. ക്യാമ്പുകളിലെ സംവിധാനങ്ങൾ, ഭക്ഷണം, വസ്ത്രം, ശൗചാലയം എന്നിവ ഉറപ്പുവരുത്തണം. നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ ചാർജ് ഓഫീസർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.