തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്ന് (09.10.21) നടന്ന ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് പത്ത് രൂപ വരെ ആക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും.
ഇത് കൂടാതെ കേരളം മുന്നോട്ട് വെച്ച വികസന പദ്ധതികള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രനയത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. റെയില്‍വെ സില്‍വര്‍ ലൈന്‍ പദ്ധതി, ശബരിമല വിമാനത്താവള പദ്ധതി എന്നിവയ്‌ക്കെതിരായുള്ള കേന്ദ്ര നടപടികള്‍ കേരളത്തിന്‍റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള ഉദ്ദേശത്തോടെയാണെന്ന് ആരോപിച്ചാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക.
തിരുവനന്തപുരത്തെ റെയില്‍വെ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള തീരുമാനം, സംസ്ഥാനത്തിന് നല്‍കാനുള്ള ജിഎസ്‌ടി കുടിശിക, എംഎന്‍ആര്‍ഇജി പദ്ധതിക്ക് നല്‍കേണ്ട കേന്ദ്രവിഹിതം വന്‍ തോതില്‍ കുടിശികയായത് തുടങ്ങിയ വിഷയങ്ങളും പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാനും മുന്നണി യോഗം തീരുമാനിച്ചു.
Also Read: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്; ജോസ് കെ മാണി മത്സരിച്ചേക്കും
ബഹുജനങ്ങളെ അണിനിരത്തി നവംബര്‍ 30ന് വൈകുന്നേരം 5.00 മുതല്‍ 7.00 മണി വരെ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും പ്രമുഖ വ്യക്തികളും ധര്‍ണയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.