ETV Bharat / state

കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി ; 90 കോടി അനുവദിച്ച് ധനവകുപ്പ്, പെന്‍ഷന്‍ വിതരണത്തിന് 70.22 കോടി

author img

By ETV Bharat Kerala Team

Published : Nov 24, 2023, 8:56 PM IST

KSRTC  Finance Department Allocated Crores To KSRTC  Finance Department  കെഎസ്‌ആടിസി ശമ്പള പ്രതിസന്ധി  ധനവകുപ്പ്  കെഎസ്ആര്‍ടിസി ധനസഹായം  KSRTC Salary Crisis  കെഎസ്ആര്‍ടിസി
Finance Department Allocated 90 Crores To KSRTC

KSRTC Salary Crisis: കെഎസ്ആര്‍ടിസിക്ക് വീണ്ടും ധനസഹായവുമായി ധനവകുപ്പ്. 90 കോടി രൂപ അനുവദിച്ചു. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കും.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 90 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. പെന്‍ഷന്‍ വിതരണത്തിനായി 70.22 കോടി രൂപയും സര്‍ക്കാര്‍ സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. നവംബര്‍ ആദ്യം ശമ്പള വിതരണത്തിനായി 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് വീണ്ടും തുക അനുവദിച്ചത് (Kerala Govt Finance Department Allocated 90 Crores To KSRTC).

ധനവകുപ്പ് പണം അനുവദിച്ചതിനാൽ രണ്ടാം ഗഡു വിതരണം ഉടൻ പൂർത്തിയാകും. 900 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ഈ വർഷത്തെ ബജറ്റ് വിഹിതം. എന്നാൽ 1234.16 കോടി രൂപയാണ് ഈ വർഷം ഇതുവരെ അനുവദിച്ചത്.

4933.22 കോടിയാണ് രണ്ടാം പിണറായി സർക്കാർ കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ ആകെ നൽകിയത്‌ 9886.22 കോടി രൂപയാണെന്നും ധനമന്ത്രി വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ചീഫ് ഓഫിസിൽ സിഎംഡി ബിജു പ്രഭാകറിനെ ജീവനക്കാര്‍ ഉപരോധിച്ചിരുന്നു.

Also Read: കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും വൈകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.