ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു ; മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം തുടരണം

author img

By

Published : Apr 7, 2022, 8:26 PM IST

നിയന്ത്രണങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി; മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ നിയമനടപടി ഇല്ല

Covid restrictions lifted by kerala government  kerala government lifted covid restrictions  സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു  കേരളം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു  കൊവിഡ് നിയന്ത്രണങ്ങൾ റദ്ദാക്കി കേരള സർക്കാർ
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം തുടരണം

തിരുവനന്തപുരം : കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ദുരന്തനിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം തുടരണമെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

ALSO READ: Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് കൊവിഡ് 291 പേര്‍ക്ക് ; 323 പേര്‍ക്ക് രോഗമുക്തി

ഇതനുസരിച്ച് പൊതുസ്ഥലങ്ങള്‍, മാളുകൾ, മാര്‍ക്കറ്റുകൾ അടക്കമുളള വ്യാപാരകേന്ദ്രങ്ങളിലും ആളുകള്‍ക്ക് നിയന്ത്രണമുണ്ടാവില്ല. നിയന്ത്രണങ്ങള്‍ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേതന്നെ ഉത്തരവിറക്കിയിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

കേന്ദ്ര വിജ്ഞാപനത്തിന്‍റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. മാസ്‌ക് ഉപയോഗം തുടരണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഉപയോഗിക്കാത്തതിന്‍റെ പേരില്‍ നിയമനടപടി നേരിടേണ്ടി വരില്ല.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.