ETV Bharat / state

Kerala Covid Updates | സംസ്ഥാനത്ത് 429 പേർക്ക് കൂടി കൊവിഡ് ; 620 പേർക്ക് രോഗമുക്‌തി

author img

By

Published : Mar 31, 2022, 6:15 PM IST

kerala covid  KERALA COVID UPDATES  കേരള കൊവിഡ്  കൊവിഡ് 19  Covid Kerala  സംസ്ഥാനത്ത് 429 പേർക്ക് കൂടി കൊവിഡ്
Kerala Covid Updates | സംസ്ഥാനത്ത് 429 പേർക്ക് കൂടി കൊവിഡ്; 620 പേർക്ക് രോഗമുക്‌തി

24 മണിക്കൂറിനിടെ പരിശോധിച്ചത് 19,648 സാമ്പിളുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 429 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,844 ആയി. 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 620 പേര്‍ രോഗമുക്തി നേടി.

ജില്ലകളിലെ കൊവിഡ് ബാധ : എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍കോട് 2 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലകളിലെ രോഗമുക്‌തി : തിരുവനന്തപുരം 63, കൊല്ലം 11, പത്തനംതിട്ട 64, ആലപ്പുഴ 22, കോട്ടയം 74, ഇടുക്കി 61, എറണാകുളം 159, തൃശൂര്‍ 53, പാലക്കാട് 3, മലപ്പുറം 14, കോഴിക്കോട് 61, വയനാട് 14, കണ്ണൂര്‍ 17, കാസര്‍കോട് 4 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 3171 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,60,767 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തിലുള്ളവർ : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,498 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 50 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3171 കൊവിഡ് കേസുകളില്‍, 11.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ആരോഗ്യ പ്രവർത്തകർക്ക് രോഗം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് വിശകലന റിപ്പോര്‍ട്ട് : വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,34,341), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,33,27,449) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,08,899) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം (7,18,853) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

ALSO READ: ഇനി വില കൊണ്ടും പൊള്ളുന്ന ദിനങ്ങള്‍ ; മരുന്നിനും വെള്ളത്തിനുമടക്കം നാളെ മുതൽ നിരക്ക് കൂടും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,95,198). മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള കാലയളവില്‍, ശരാശരി 3960 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.