ETV Bharat / state

Kerala covid update | കുത്തനെ കുറഞ്ഞ് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 1426 പേര്‍ക്ക് മാത്രം

author img

By

Published : Mar 10, 2022, 6:20 PM IST

kerala covid  Kerala covid update today  Corona update today  ഇന്നത്തെ കൊവിഡ് കണക്ക്  കേരളത്തിലെ കൊവിഡ് കണക്ക്  കൊറോണ അപ്ഡേറ്റ്  കൊവിഡ് മരണം
Kerala covid update | കുത്തനെ കുറഞ്ഞ് കൊവിഡ് ; രോഗം സ്ഥിരീകരിച്ചത് 1426 പേര്‍ക്ക് മാത്രം

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 66,689 ആയി.

തിരുവനന്തപുരം: ജനങ്ങള്‍ക്കും സര്‍ക്കാരിനും ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കുറയുന്നു. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ കുറയുകയാണ്. മരണ നിരക്കും ഗണ്യമായി കുറയുന്നുണ്ട്. സംസ്ഥാനത്ത് 1426 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗ ബാധിതര്‍ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45, കാസര്‍കോട് 12 എന്നിങ്ങനേയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,380 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 30,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 1049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 120 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,022 കൊവിഡ് കേസുകളില്‍, 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൊവിഡ് മരണങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 22 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 203 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,689 ആയി.

Also Read: India Covid Updates | രാജ്യത്ത് കൊവിഡ് കുറയുന്നു; 4,184 പുതിയ രോഗികള്‍, 104 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2055 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 205, കൊല്ലം 171, പത്തനംതിട്ട 170, ആലപ്പുഴ 98, കോട്ടയം 234, ഇടുക്കി 152, എറണാകുളം 387, തൃശൂര്‍ 153, പാലക്കാട് 30, മലപ്പുറം 87, കോഴിക്കോട് 174, വയനാട് 101, കണ്ണൂര്‍ 83, കാസര്‍കോട് 10 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 11,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,39,421 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,16,151), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,31,71,535) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 78 ശതമാനം (11,95,807) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 41 ശതമാനം (6,26,004) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. മാര്‍ച്ച് 3 മുതല്‍ 9 വരെയുള്ള കാലയളവില്‍, ശരാശരി 14,794 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.1 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.