ETV Bharat / state

KERALA COVID UPDATE: ആശ്വാസമായി കൊവിഡ് കണക്ക്; 10,402 പേര്‍ക്ക് രോഗം

author img

By

Published : Aug 22, 2021, 6:18 PM IST

KERALA COVID UPDATE  10,402 new covid cases in kerala  കേരള കൊവിഡ്  കോവിഡ് കണക്കുകള്‍  kerala health ministry  kerala govt.  കേരള സര്‍ക്കാര്‍
KERALA COVID UPDATE: 10,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ആശ്വാസം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. 66 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച 10,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. ആകെ പരിശോധന നടത്തിയ സാമ്പിളുകള്‍ 3,02,33,417 ആയി.

66 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

9674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,586 പേര്‍ രോഗമുക്തി നേടി. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ജില്ലകളില്‍ സ്ഥിരീകരിച്ച രോഗ ബാധ

മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം

മലപ്പുറം 1482, കോഴിക്കോട് 1326, പാലക്കാട് 776, എറണാകുളം 1075, തൃശൂര്‍ 998, കണ്ണൂര്‍ 717, കൊല്ലം 763, ആലപ്പുഴ 637, തിരുവനന്തപുരം 441, കോട്ടയം 370, പത്തനംതിട്ട 326, ഇടുക്കി 272, വയനാട് 256, കാസര്‍ഗോഡ് 235 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം

കണ്ണൂര്‍ 14, പാലക്കാട് 9, വയനാട്, കാസര്‍ഗോഡ് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, കോട്ടയം, കോഴിക്കോട് 2 വീതം, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് രോഗ മുക്തി

തിരുവനന്തപുരം 725, കൊല്ലം 1244, പത്തനംതിട്ട 803, ആലപ്പുഴ 1170, കോട്ടയം 880, ഇടുക്കി 458, എറണാകുളം 7420, തൃശൂര്‍ 2289, പാലക്കാട് 2499, മലപ്പുറം 3092, കോഴിക്കോട് 2795, വയനാട് 542, കണ്ണൂര്‍ 1137, കാസര്‍ഗോഡ് 532 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,31,066 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിയന്ത്രണ നിര്‍ദേശം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ALSO READ: ഗര്‍ഭിണിയുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.