ETV Bharat / state

ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കേരളം; പത്രിക സമർപ്പണം ഇന്നവസാനിക്കും

author img

By

Published : Sep 30, 2019, 3:58 AM IST

പ്രമുഖ മുന്നണി നേതാക്കളെല്ലാം ഇന്ന് പത്രിക സമർപ്പിക്കും. ഒക്ടോബർ 1നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.

ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കേരളം; പത്രിക സമർപ്പണം ഇന്നവസാനിക്കും

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രാവിലെ 11 മുതല്‍ 3 വരെയാണ് പത്രിക നല്‍കാനുള്ള സമയം. ഒക്ടോബർ ഒന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. കഴിഞ്ഞ രണ്ട് ദിവസം അവധിയായതിനാല്‍ പത്രികകൾ സ്വീകരിച്ചിരുന്നില്ല. അരൂരിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി മനു സി പുളിക്കല്‍ മാത്രമാണ് മുന്നണി സ്ഥാനാർഥികളില്‍ ഇതുവരെ പത്രിക സമർപ്പിച്ചത്. ഒക്ടോബർ മൂന്നിന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിയുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. 21ന് വോട്ടെടുപ്പും 24ന് വോട്ടെണ്ണലും നടക്കും.
സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ പ്രചാരണ രംഗത്ത് സജീവമാണ് മൂന്ന് മുന്നണികളും. പാലാ പിടിച്ചെടുത്ത ആവേശത്തില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് ഇടതുമുന്നണി. സ്ഥാനാർഥി പ്രഖ്യാപനത്തില്‍ ആഭ്യന്തര കലഹം നിലനിന്നിരുന്നെങ്കിലും പ്രചാരണത്തില്‍ യുഡിഎഫും പിന്നിലല്ല. സ്ഥാനാർഥി നിർണയം വൈകിയെങ്കിലും എല്ലാ സീറ്റുകളിലും ത്രികോണ മത്സര സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി

Intro:Body:

by election nomination last day


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.