ETV Bharat / state

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന, അന്തിമ തീരുമാനം നാളെ

author img

By

Published : Aug 8, 2023, 10:09 PM IST

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. ഇക്കാര്യത്തില്‍ നാളെ കാര്യോപദേശക അന്തിമ തീരുമാനമെടുക്കും. സഭ സമ്മേളനം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചേക്കും.

Kerala Assembly session may shorten  Puthpally Election  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന  അന്തിമ തീരുമാനം നാളെ  പുതിപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ്  സഭ സമ്മേളനം  നിയമസഭ സമ്മേളനം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  Puthupally by Election
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിനായാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്. നാളെ (ഓഗസ്റ്റ് 9) ചേരുന്ന കാര്യോപദേശക സമിതിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കം അംഗമായ കാര്യോപദേശക സമിതിയില്‍ എതിര്‍പ്പുയര്‍ന്നില്ലെങ്കില്‍ സമ്മേളനം വെട്ടിച്ചുരുക്കും. സെപ്‌റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ്. വളരെ കുറച്ച് സമയം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുക. അതിനിടയിലെ നിയമസഭ സമ്മേളനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാന്‍ കാരണം.

അടുത്ത മാസം അവസാനത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. എന്നാല്‍ ഈ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച പ്രഖ്യാപനമാണ് ഇലക്ഷന്‍ കമ്മിഷനില്‍ നിന്നുണ്ടായത്. സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയത്തില്‍ തന്നെ വിലക്കയറ്റവും സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ അഭാവവും ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു. തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാറിനെ ജനമനസുകളില്‍ വിചാരണ ചെയ്യുന്ന പ്രചരണം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭ സമ്മേളനം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആരംഭിച്ചത് ഓഗസ്റ്റ് ഏഴിനാണ്. ഓഗസ്റ്റ് 24 വരെ സമ്മേളനം തുടരുമെന്നായിരുന്നു സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പ്രഖ്യാപിച്ചത്. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പരിഗണിക്കുമെന്നും സ്‌പീക്കര്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. സെപ്‌റ്റംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിന് പിന്നാലെയാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഓഗസ്റ്റ് 17 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. സെപ്‌റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നു.

also read: Puthupally byelection | ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഡല്‍ഹിയില്‍

ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. എഐസിസി ആസ്ഥാനത്ത് ദേശീയ നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, കെ.സി വേണുഗോപാല്‍ എന്നിവരും കെ സുധാകരനൊപ്പം ഉണ്ടായിരുന്നു. പുതുപ്പള്ളിയിലേത് അത്യന്തം വികാരഭരിതമായ തെരഞ്ഞെടുപ്പാണെന്ന് കെസി വേണു ഗോപാല്‍. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഒറ്റക്കെട്ടായിട്ടുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനായി ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങി.

also read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.