ETV Bharat / state

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

author img

By

Published : May 31, 2021, 8:32 AM IST

Updated : May 31, 2021, 8:48 AM IST

പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ഐക്യകണ്ഠേനയാകും നിയമസഭയിൽ പ്രമേയം പാസാക്കുക.

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം  കേരള നിയമസഭ പ്രമേയം പാസാക്കും  ലക്ഷദ്വീപ് വിഷയം  കേരള നിയമസഭ  kerala assembly pass resolution  lakshadeep  lakshadweep administrator  kerala assembly news
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭ ഇന്ന് പ്രമേയം പാസാക്കും. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം നേരത്തെ തന്നെ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐക്യകണ്ഠേനയാകും പ്രമേയം പാസാക്കുക. രൂക്ഷമായ വിമർശനങ്ങളോടെയാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക.

ലക്ഷദ്വീപിന്‍റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നുന്നുവെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. വിവാദ പരിഷ്ക്കാരങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു. ഈയാഴ്ച ചോദ്യോത്തരവേള ഇല്ലാത്തതിനാൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയില്ലെങ്കിൽ ലക്ഷദ്വീപിൽ എതിരായ പ്രമേയത്തോടെയാകും സഭ ആരംഭിക്കുക.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ നാളെ തുടക്കമിടും. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്നത്.

read more: 'ലക്ഷദ്വീപുകാര്‍ സഹോദരങ്ങള്‍';നിയമസഭ പൊതു പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

Last Updated :May 31, 2021, 8:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.