ETV Bharat / state

കെഎസ്ആർടിസി പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

author img

By

Published : Mar 17, 2022, 12:20 PM IST

അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

kerala assembly today  urgent motion denied permission  opposition on ksrtc crisis  കെഎസ്ആർടിസി പ്രതിസന്ധി  അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു  പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്‌പീക്കർ

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്‌പീക്കർ തള്ളി. സംസ്ഥാനത്തെ പൊതുമേഖല യാത്ര സംവിധാനമായ കെഎസ്ആർടിസിയെ കെ റെയിൽ പദ്ധതിക്കായി സർക്കാർ തകർക്കുകയാണെന്നായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. സിൽവർ ലൈൻ അജണ്ടയാണ് കോർപ്പറേഷന്‍റെ മോശം അവസ്ഥയിലേക്ക് എത്താൻ കാരണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

കെഎസ്ആർടിസിക്ക് പകരം കെ.സിഫ്റ്റ് കമ്പനി രൂപീകരിച്ച് പിൻവാതിൽ നിയമനം നടത്തുകയാണ് സർക്കാർ. ഇടതു ഭരണകാലത്ത് 110 ബസുകൾ മാത്രമാണ് പുതിയതായി വാങ്ങിയത്. ഇതിലൂടെ ഷെഡ്യൂളുകൾ വ്യാപകമായി മുടങ്ങിയെന്നും തിരുവഞ്ചൂർ ആരോപിച്ചു. പ്രതിപക്ഷ ആരോപണങ്ങളെ അപ്പാടെ തള്ളിയ ഗതാഗത മന്ത്രി ആന്‍റണി രാജു , 2000 കോടി രൂപ നഷ്‌ടത്തിലാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നതെന്ന് മറുപടി നൽകി. കോർപ്പറേഷൻ എങ്ങനെയും കരകയറ്റാനാണ് സർക്കാർ ശ്രമം. യുഡിഎഫിനെ ഭരണകാലത്ത് 15 43.86 കോടി രൂപ മാത്രമാണ് കെഎസ്ആർടിസിക്ക് നൽകിയത്.

ALSO READ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍

എന്നാൽ ഈ സർക്കാർ ഒരുവർഷം കൊണ്ട് 1868 കോടി രൂപ കോർപ്പറേഷൻ നൽകിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്തെക്കാൾ കലക്ഷനും വർധിച്ചിരിക്കുകയാണ്. ഇത്തരം യാഥാർഥ്യങ്ങൾ മറന്നാണ് മുൻ ഗതാഗത മന്ത്രി കൂടിയായ തിരുവഞ്ചൂർ സംസാരിക്കുന്നത്. സ്വിഫ്റ്റ് കമ്പനി നിയമപരമായാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ തീരുമാനത്തിന് അനുകൂലമായിരുന്നു കോടതിയുടെ വിധിയെന്നും മന്ത്രി പറഞ്ഞു

സിഫ്റ്റ് കമ്പനി പ്രവർത്തനം തുടങ്ങുന്നതോടെ കെഎസ്ആർടിസി വലിയ നഷ്‌ടത്തിലേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ദയാവധത്തിലേക്ക് തള്ളിവിടുകയാണ് കോർപ്പറേഷനെ. കെ റെയിലിനായി രണ്ടു ലക്ഷം കോടി ചെലവിടുമ്പോൾ സാധാരണക്കാരായ ജനങ്ങൾ യാത്രയ്ക്കായി ആശ്രയിക്കുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ 2000 കോടി രൂപ സർക്കാർ ചെലവഴിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ALSO READ 'റെയിൽവേ ഭൂമി വിട്ടുനൽകിയാലെ കഞ്ചിക്കോട് വ്യവസായങ്ങൾ തുടങ്ങാനാകൂ': പി.രാജീവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.