ETV Bharat / state

സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് കെസി ജോസഫ്

author img

By

Published : Jan 24, 2021, 9:11 PM IST

KC Joseph about solar case  സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് കെസി ജോസഫ്  തിരുവനന്തപുരം  സര്‍ക്കാരിന് കനത്ത തിരിച്ചടി  സോളാര്‍ കേസ് സിബിഐ
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് കെസി ജോസഫ്

സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ കേസ് സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്‌തെന്നും ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും കെസി ജോസഫ് പറഞ്ഞു

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് കെസി ജോസഫ്. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ കേസ് സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്‌തെന്നും ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് കേസുമായി മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമായപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നീക്കം തെരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ്. സര്‍ക്കാരിൻ്റെ അതീവ ഗുരുതര വീഴ്‌ചകള്‍ ഇതിലൂടെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നേരത്തെ രൂക്ഷമായ വിമര്‍ശനം ഉണ്ടായതാണ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്ത് വരെ ഹൈക്കോടതി നീക്കം ചെയ്‌തു. സുപ്രീംകോടതി റിട്ടയേഡ് ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടിയെന്നും കെസി ജോസഫ് ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.