ETV Bharat / state

നവകേരള സദസ്‌ ; 'ഇത് തട്ടിപ്പിന്‍റെ പുതിയ മുഖം, സര്‍ക്കാറിനെതിരെയുള്ള ജനരോഷത്തില്‍ നിന്നും തടിതപ്പാനുള്ള ശ്രമം': കെ സുധാകരന്‍

author img

By ETV Bharat Kerala Team

Published : Nov 15, 2023, 6:18 PM IST

K Sudhakaran Criticized Govt: സിപിഎമ്മിന്‍റെ നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ആരോപണം. കോണ്‍ഗ്രസ് സഹകരിക്കില്ലെന്നും സുധാകരന്‍.

കെ സുധാകരന്‍  നവകേരള സദസ്‌  Navakerala Programme In Kozhikode  K Sudhakaran On Navakerala  K Sudhakaran Criticized Govt  K Sudhakaran  Navakerala  Navakerala In Kozhikode  നവകേരള  കെ സുധാകരന്‍ വാര്‍ത്തകള്‍  സിപിഎമ്മിന്‍റെ നവകേരള സദസ്
Navakerala Programme In Kozhikode; K Sudhakaran Criticized Govt

തിരുവനന്തപുരം: സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിപ്പിഴിഞ്ഞും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നവ കേരള സദസ് ജനരോഷത്തില്‍ നിന്ന് തടിതപ്പി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. നവകേരള സദസിന്‍റെ പേരില്‍ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണ് നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു (K Sudhakaran About Navakerala sadas).

സാധാരണക്കാരന്‍റെ നിക്ഷേപം കൊണ്ട് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്നും എത്ര തുക വേണമെങ്കിലും നവകേരള സദസിന് സംഭാവന നല്‍കാന്‍ അനുവാദം നല്‍കുന്ന സഹകരണ വകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ക്വാട്ട നിശ്ചയിച്ച് ഫണ്ട് നല്‍കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഉത്തരവ് അതിന് തെളിവാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സഹകരണ-തദ്ദേശ സ്വയംഭരണ മേഖലയെ തകര്‍ക്കുകയാണ് പിണറായി സര്‍ക്കാറെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി (K Sudhakaran Criticized CM).

നവകേരള സദസ്; കോണ്‍ഗ്രസ് സഹകരിക്കില്ല: മൊട്ടുസൂചി വാങ്ങാന്‍ പോലും കാശില്ലാത്ത ഖജനാവിനെ സൃഷ്‌ടിച്ച സര്‍ക്കാറിന്‍റെ പിആര്‍ പരിശീലനത്തിന്‍റെ ഭാഗമാകേണ്ട ആവശ്യം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങള്‍ക്കില്ലെന്നും അതുകൊണ്ട് നവകേരള സദസുമായി യുഡിഎഫ് ഭരണ സമിതികള്‍ സഹകരിക്കുകയോ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സംഘങ്ങളും നവകേരള സദസിന് വേണ്ടി പണം നല്‍കുകയോയില്ലെന്നും അദ്ദേഹം പറഞ്ഞു (KPCC President Against Govt And CM).

അതിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. കോടികളുടെ നിക്ഷേപ കൊള്ള നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ നിര്‍മ്മിതിക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണ മാമാങ്കത്തിന്‍റെ പേരില്‍ സഹകരണ സംഘങ്ങളുടെ പണം തട്ടിയെടുക്കാന്‍ ഇതുപോലൊരു ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത് (K Sudhakaran Criticized Govt).

സര്‍ക്കാറിന്‍റെ ആര്‍ഭാടത്തോടെയുള്ള പ്രതിച്ഛായ നിര്‍മ്മിതിക്കാണ് വിവിധ സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് കയ്യിട്ട് വാരുന്നത്. സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനം സാധാരണക്കാരന്‍റെ നികുതി പണം ഉപയോഗിച്ചല്ല നടത്തേണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

also read: നവകേരള സദസ് സ്പെഷ്യൽ ബസിനായി ഒരു കോടി ; ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്

കോണ്‍ഗ്രസിന് അനുമതി നിഷേധിച്ചു : നവംബര്‍ 25നാണ് കോഴിക്കോട് കടപ്പുറത്ത് സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നവംബര്‍ 23ന് കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ ഏറെ ചൊടിപ്പിക്കുന്നത്. നവകേരള സദസ്‌ നടക്കാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല ഭരണകൂടം കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചത്. ഇത് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.