ETV Bharat / state

K Sudhakaran About CPM Constituency Visit 'ജനസമ്പര്‍ക്ക പരിപാടിയുമായി സിപിഎം രംഗത്ത് വന്നത് അപഹാസ്യം', തുറന്നടിച്ച് കെ സുധാകരന്‍

author img

By ETV Bharat Kerala Team

Published : Sep 22, 2023, 9:39 PM IST

CPM Assembly Constituency Visit  സിപിഎമ്മിന്‍റെ ജനസമ്പര്‍ക്കം അപഹാസ്യവും തട്ടിപ്പും  കെ സുധാകരന്‍  ഐക്യരാഷ്ട്ര സംഘടന  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  CPM
K Sudhakaran About CPM Constituency Visit

K Sudhakaran About CPM: സിപിഎം ജനസമ്പര്‍ക്ക പരിപാടിയെ കുറിച്ച് പ്രതികരണവുമായി കെ സുധാകരന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പെന്ന് കുറ്റപ്പെടുത്തല്‍. ഇത് പാര്‍ട്ടിക്ക് പിരിവ് നടത്താനുള്ള അവസരം. ഉമ്മന്‍ചാണ്ടിയെ ആക്ഷേപിച്ച സിപിഎമ്മിന്‍റെ പരിപാടി അപഹാസ്യമെന്നും കുറ്റപ്പെടുത്തല്‍.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ (Oommen Chandy Public Relations Program) ആക്ഷേപിച്ച സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്ത് വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ (KPCC President K Sudhakaran). ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ അവാര്‍ഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സിപിഎം അന്ന് സ്വീകരിച്ചത് കരിങ്കൊടിയും കല്ലും പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.

വിവിധ ജില്ലകളിലെ ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തടയുകയും ജനങ്ങളെ തല്ലിയോടിക്കുകയും ചെയ്‌തിട്ടുണ്ട് സിപിഎം. കനത്ത പൊലീസ് ബന്തവസിലാണ് അന്ന് ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫിസര്‍ ചെയ്യേണ്ട പണിയാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ അവാര്‍ഡ് തട്ടിപ്പാണെന്നും പറഞ്ഞു പരത്തിയിരുന്നുവെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

ഇതെല്ലാം കഴിഞ്ഞ് പേരിനൊരു ജനസമ്പര്‍ക്ക പരിപാടിയുമായി സിപിഎം രംഗത്ത് വന്നത് അപഹാസ്യമാണ്. ഉമ്മന്‍ ചാണ്ടി പതിനെട്ടും ഇരുപതും മണിക്കൂര്‍ ജനമധ്യത്തില്‍ ഉണ്ണാതെ ഉറങ്ങാതെ കണ്ണിമചിമ്മാതെ ഈ പരിപാടി നടത്തിയത് ജനങ്ങളോട് അഗാധമായ സ്‌നേഹവും കരുതലും ഉള്ളത് കൊണ്ടായിരുന്നു. ഇത്തരമൊരു പരിപാടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ വെല്ലുവിളിക്കുകയാണ്. രണ്ട് മണിക്കൂര്‍ പോലും അദ്ദേഹത്തിന് ജനങ്ങള്‍ക്കൊപ്പം സഹവസിക്കാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

പ്രമുഖരുമായി കൂടിക്കാഴ്‌ചയും ഭക്ഷണവുമൊക്കെയായി പഞ്ചനക്ഷത്ര പരിപാടിയായിട്ടാണ് സിപിഎം ഇത് നടത്തുന്നത്. പരമാവധി പിരിവ് നടത്താന്‍ പാര്‍ട്ടികാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ധനസഹായം ആയിരക്കണക്കിനാളുകള്‍ക്ക് 2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റതിനെ തുടര്‍ന്ന് നിഷേധിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അതെല്ലാം കുട്ടയിലിടുകയാണ് ചെയ്‌തതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം (Oommen Chandy Public Relations Program): 2004 ഓഗസ്റ്റ് 31നാണ് ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് ജനസമ്പര്‍ക്കമെന്ന പരിപാടിക്ക് അദ്ദേഹം തുടക്കമിട്ടത്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലെത്തി പൊതു ജനങ്ങളുടെ പരാതികള്‍ കേട്ടും അതിന് പരിഹാരം കണ്ടും സമയം ചെലവഴിച്ച കേരളത്തിലെ ഒരേ ഒരു മുഖ്യമന്ത്രിയായി അദ്ദേഹം മാറി.

രാഷ്‌ട്രീയ ഭേദമന്യേയുള്ള ഉമ്മന്‍ ചാണ്ടിയുടെ കരുതലും സ്‌നേഹവുമാകാം അദ്ദേഹത്തിന്‍റെ ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് ഇത്രയും ഉപകാര പ്രദമാകാന്‍ കാരണമായത്. അതിവേഗം ബഹുദൂരം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്. ഇത് വെറും കാഴ്‌ചപ്പാടല്ലെന്ന് തെളിയിക്കുക കൂടിയായിരുന്നു അദ്ദേഹം ജനസമ്പര്‍ക്ക പരിപാടികളിലൂടെ. ആയിരക്കണക്കിന് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പരിപാടിയിലൂടെ കൈതാങ്ങാകാന്‍ അദ്ദേഹത്തിന് സാധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.