ETV Bharat / state

കെ ഫോണിന്‍റെ പുറം ജോലികള്‍ക്കുള്ള കരാര്‍ സ്വകാര്യ കമ്പനിയായ എസ് ആര്‍ ഐ ടിക്ക്

author img

By

Published : Mar 28, 2023, 9:15 AM IST

ഇ ടെന്‍ഡര്‍ വിളിച്ചതില്‍ മൂന്ന് സ്വകാര്യ കമ്പനികളായിരുന്നു പങ്കെടുത്തത്. കരാര്‍ ലഭിച്ചതോടെ കെ ഫോണ്‍ കണക്ഷന് വേണ്ടിയുള്ള വാടക ബില്ലിംഗ് സര്‍വ്വേ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കമ്പനിക്ക് നേരിട്ട് ഇടപെടാന്‍ സാധിക്കും

K Phone  private company SRIT  The contract for external works of K Phone to SRIT  കെ ഫോൺ  എസ് ആര്‍ ഐ ടിക്ക്  കരാര്‍  സ്വകാര്യ കമ്പനി  കെ ഫോണ്‍ പദ്ധതി  kerala government  kerala k phone
K Phone

തിരുവനന്തപുരം: കെ ഫോണിന്‍റെ പുറം ജോലികള്‍ക്കുള്ള കരാര്‍ സ്വകാര്യ കമ്പനിയായ എസ്‌ ആര്‍ ഐ ടിക്ക്. ബില്ലിങ് സര്‍വേ ഉള്‍പ്പെടെയുള്ള അധികാരങ്ങളോടെയാണ് എസ് ആര്‍ ഐ ടിയുമായി കെ ഫോണ്‍ കരാറായത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ എസ് ആര്‍ ഐ ടി കമ്പനിക്ക് വരുമാനത്തിന്‍റെ നിശ്ചിത ശതമാനവും നൽകാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. കെ ഫോണ്‍ പദ്ധതിക്കായി പ്രൊപ്രൈറ്റര്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

ഇ ടെന്‍ഡര്‍ വിളിച്ചതില്‍ മൂന്ന് സ്വകാര്യ കമ്പനികളായിരുന്നു പങ്കെടുത്തത്. കരാര്‍ ലഭിച്ചതോടെ കെ ഫോണ്‍ കണക്ഷന് വേണ്ടിയുള്ള വാടക ബില്ലിംഗ് സര്‍വേ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കമ്പനിക്ക് നേരിട്ട് ഇടപെടാന്‍ സാധിക്കും. കെ ഫോണിന്‍റെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുക എന്ന നിബന്ധനയിലാണ് കമ്പനിയുമായി സര്‍ക്കാര്‍ കരാറിലായത്. ഇതോടെ പദ്ധതിയുടെ ഏകോപനത്തിലും മേല്‍നോട്ടത്തിലും മാത്രമാകും സര്‍ക്കാര്‍ നേരിട്ട് ഇടപെടുക.

കെ ഫോണിനായി മുന്‍പ് ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം എന്നാല്‍ രാജ്യത്തിനകത്തെ കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള ഇ ടെന്‍ഡര്‍ മാത്രമായിരുന്നു നടത്തിയത്. കരാര്‍ പ്രകാരം പദ്ധതിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ നിശ്ചിത തുകയും കമ്പനിക്ക് ലഭിക്കും. സര്‍ക്കാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ അതിവേഗ ഇന്‍റർനെറ്റ് സൗകര്യം എന്ന നിലയ്ക്കാണ് കെ ഫോണ്‍ പദ്ധതി ആരംഭിച്ചത്.

Also Read:'അതിജീവിത ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്നസെന്‍റ് നിശബ്ദനായി; വിമർശനവുമായി ദീദി ദാമോദരൻ

പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ 14000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ 7569 പേരുടെ ലിസ്റ്റ് മാത്രമാണ് ഇതു വരെ സര്‍ക്കാരിന്‍റെ കൈയിലുണ്ടായിരുന്നത്. നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്‍റര്‍നെറ്റ് കണക്ഷനുള്ള സാങ്കേതിക സഹായവും മേല്‍നോട്ടവും സിസ്റ്റം ഇന്‍റഗ്രേറ്റര്‍ ആയ ഭാരത് ഇലക്‌ട്രോണിക്‌സിനാണ്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാകും ഭാരത് ഇലക്‌ട്രോണിക്‌സ് ചുമതല വഹിക്കുക. ഗാര്‍ഹിക സ്വകാര്യ ഉപഭോക്താകള്‍ക്കായുള്ള കണക്ഷന്‍ സ്വകാര്യ കമ്പനിയുടെ ചുമതലകളുടെ പരിധിയിലാകും വരിക. മുന്‍പ് ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നതിന്‍റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

എന്താണ് കെ ഫോൺ?: സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി കെഎസ്ഇബിയും (KSEB) കെഎസ്ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭം ആണ് കെ ഫോൺ. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഈ പദ്ധതി കെഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്.

സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയുടെ കരാർ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിനാണ്. കൺസോഷ്യത്തിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്കേബിൾ, എസ്ആർഐറ്റി എന്നീ കമ്പനികൾ ഉൾപ്പെടുന്നു. പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ് 1516.76 കോടി രൂപയാണെന്നാണ് കെഎസ്ഇബിയുടെ പദ്ധതി രേഖയിലുള്ളത്. പദ്ധതി നടപ്പിലാക്കാൻ കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിട്ടുണ്ട്.

Also Read:71 അംഗങ്ങള്‍, 11 ടീം; അരിക്കൊമ്പനെ പൂട്ടാനുള്ള ദൗത്യസേനയുടെ രൂപീകരണം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.