ETV Bharat / state

ടൂറിസം മേഖലയിലെ സഹകരണം; ഹേമന്ത് സോറനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

author img

By

Published : Jan 17, 2023, 7:06 AM IST

ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

jharkhand cm  hemanth soren  hemanth soren meets pinaryi vijayan  pinaryi vijayan  muhammed riyas  tourism development  k s sreenivas  latest news in trivandrum  ടൂറിസം മേഖലയില സഹകരണം  ഹേമന്ത് സോറനുമായി കൂടിക്കാഴ്‌ച  മുഖ്യമന്ത്രി പിണറായി വിജയന്‍  ജാര്‍ഖണ്ഡ് മുഖ്യമന്ത്രി  ഹേമന്ത് സോറന്‍  കെ എസ് ശ്രീനിവാസ്  മുഹമ്മദ് റിയാസ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഹേമന്ത് സോറനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

ഹേമന്ത് സോറനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്‌ച. ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ചായിരുന്നു സൗഹൃദ സന്ദര്‍ശനത്തിലെ ചര്‍ച്ച.

ടൂറിസം സെക്രട്ടറി കെ എസ് ശ്രീനിവാസ് കേരളത്തിന്‍റെ ടൂറിസം മേഖല സബന്ധിച്ച് അവതരണം നടത്തി. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. ഹേമന്ത് സോറന്‍റെ കുടുംബാംഗങ്ങളും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.

അറന്‍മുള കണ്ണാടി സമ്മാനമായി നല്‍കിയാണ് ഹേമന്ത് സോറനെ മുഖ്യമന്ത്രി യാത്രയാക്കിയത്. വ്യക്തിപരമായ സന്ദര്‍ശനമായതിനാല്‍ തിരുവനന്തപുരത്ത് ഹേമന്ത് സോറന് മറ്റ് ഔദ്യോഗിക പരിപാടികളൊന്നും തന്നെയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.