ETV Bharat / state

പൊന്നും വിലയിൽ മുല്ലപ്പൂ; കിലോയ്‌ക്ക് 3000 രൂപ വരെ, പകരം ഇടംപിടിച്ച് പിച്ചിയും നന്ത്യാർവട്ടവും

author img

By

Published : Dec 27, 2022, 10:58 PM IST

സീസണായ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ മുല്ലപ്പൂവിന്‍റെ വില കുറയുമെന്ന് കച്ചവടക്കാർ

Jasmine flower price  കേരളത്തിൽ മുല്ലപ്പൂ വില ഉയരുന്നു  സ്വർണത്തെക്കാൾ കുതിച്ചുയർന്ന് മുല്ലപ്പൂ വില  മുല്ലപ്പൂവ്  jasmine flower  മുല്ലപ്പൂവിന്‍റെ വില കുതിച്ചുയരുന്നു  നന്ത്യാർവട്ടം  മുല്ലപ്പൂ  പൊന്നും വിലയിൽ മുല്ലപ്പൂ
മുല്ലപ്പൂവിന്‍റെ വില കുതിച്ചുയരുന്നു

മുല്ലപ്പൂവിന്‍റെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: മുല്ലപ്പൂ തൊട്ടാൽ കൈ പൊള്ളും. സ്വർണത്തെക്കാൾ കുതിച്ചുയരുകയാണ് മുല്ലപ്പൂ വില. കഴിഞ്ഞ ഒരാഴ്‌ചക്കിടെ രണ്ട് തവണയാണ് മുല്ലപ്പൂവിന്‍റെ വില 5000ൽ എത്തിയത്. ഒരു കിലോ മുല്ലപ്പൂവിന് ഇന്ന് 3000 രൂപയാണ് തിരുവനന്തപുരം ചാലക്കമ്പോളത്തിലെ വില.

കഴിഞ്ഞ ഒരു മാസമായി മുല്ലപ്പൂവിന് 2000 മുതൽ 3000 രൂപയാണ് ശരാശരി വില. സീസണല്ലാത്തതും തണുപ്പ് കാലാവസ്ഥയായതിനാൽ ഉത്‌പാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കൂടാതെ ക്രിസ്‌മസും വിവാഹങ്ങൾ കൂടിയതും മുല്ലപ്പൂവിന് ഡിമാൻഡ് കൂട്ടി.

വിവാഹ ചടങ്ങുകൾ ഒഴികെ മുല്ലപ്പൂവിന് ഇപ്പോൾ ആവശ്യക്കാർ കുറവാണ്. വില വർധനവ് തന്നെയാണ് കാരണം. വില വർധിച്ചതോടെ കച്ചവടക്കാർ വിൽപ്പനയ്ക്കായി മുല്ലപ്പൂ ഇറക്കുമതി ചെയ്യുന്നതും കുറഞ്ഞു. എന്നാൽ സീസണായ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വില കുറയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

മുല്ലപ്പൂവിൻ്റെ വില വർധന കാരണം ആവശ്യക്കാർ ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്നത് പിച്ചി പൂവിനെയും മുല്ലയുടെ ഇനത്തിൽപ്പെട്ട മണമില്ലാത്ത നന്ത്യാർവട്ടം പൂവിനെയുമാണ്. 1500 രൂപയാണ് ഒരു കിലോ പിച്ചിയുടെ വില. ഒരു മുഴം 60 രൂപയും. മുല്ലപ്പൂ ഒരു മുഴത്തിന് 150 മുതൽ 200 രൂപ വരെയാണ് വില.

തോവാള, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് കച്ചവടക്കാർ കൂടുതലായും മുല്ലപ്പൂ എത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.