ETV Bharat / state

ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് എം.കെ സ്റ്റാലിൻ

author img

By

Published : Oct 28, 2021, 7:13 AM IST

Updated : Oct 28, 2021, 7:23 AM IST

കേരളം ആവശ്യപ്പെട്ട പ്രകാരം വൈഗ അണക്കെട്ടിലെ ടണലിലൂടെ പരമാവധി വെള്ളം വലിച്ചെടുക്കുകയാണ്

ചെന്നൈ  മുല്ലപ്പെരിയാർ  തമിഴ്‌നാട്  തമിഴ്‌നാട് സർക്കാർ  എം കെ സ്‌റ്റാലിന്‍  പിണറായി വിജയൻ  മഴ  mullapperiyar  kerala tamilnadu  mk stalin  pinarayi vijayan  chennai
രണ്ട് സംസ്ഥാനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടും; ഉദ്യോഗസ്ഥര്‍ക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്‌ തമിഴ്‌നാട് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്തിന്‌ മറുപടിയായി അയച്ച ഔദ്യോഗിക ആശയവിനിമയത്തിലാണ്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്‌. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തങ്ങള്‍ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന്‌ കത്തില്‍ സ്‌റ്റാലിന്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർ കേരളത്തിലെ സംഘവുമായി നിരന്തര സമ്പർക്കത്തിലാണ്. കേരളം കത്തിൽ ആവശ്യപ്പെട്ട പ്രകാരം ഇതിനകം വൈഗ അണക്കെട്ടിലെ ടണലിലൂടെ പരമാവധി വെള്ളം വലിച്ചെടുക്കുകയാണ്. നിലവിൽ 2,300 ക്യുസെക്‌സ് വെള്ളമാണ് ടണലിലൂടെ വൈഗയിലേക്ക് വലിച്ചെടുക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഔദ്യോഗിക ആശയവിനിമയത്തിൽ സ്‌റ്റാലിന്‍ പറഞ്ഞു.

ALSO READ : മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്‌ച തുറക്കും ; എല്ലാം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മഴ ശക്തമാകുന്നതോടെ റിസർവോയർ ലെവൽ 142 അടിയായി ഉയർന്നേക്കാമെന്നതിനാൽ ഡാമിൽ നിന്ന് പരമാവധി വെള്ളം വലിച്ചെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിച്ച് പിണറായി വിജയൻ നേരത്തെ സ്‌റ്റാലിന് കത്തയച്ചിരുന്നു. ഈ വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തിട്ടുണ്ടെന്നും ജലനിരപ്പ് നിരീക്ഷിക്കാനും അതനുസരിച്ച് പുറത്തേക്ക് ഒഴുക്ക് നിയന്ത്രിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്‌റ്റാലിന്‍ പറഞ്ഞു.

കൂടാതെ ജലത്തിന്‍റെ സ്ഥാനം, റിലീസ് എന്നിവയെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും മുൻകൂട്ടി പങ്കിടാൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. അതുവഴി വെള്ളം തുറന്നുവിടുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതൽ നടപടികൾ കേരള സർക്കാരിന് ആരംഭിക്കാൻ കഴിയുമെന്നും കത്തില്‍ സ്‌റ്റാലിന്‍ കൂട്ടിച്ചേർത്തു. രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് തന്‍റെ സർക്കാർ ഉറപ്പുനൽകുമെന്ന് സ്‌റ്റാലിന്‍ പറഞ്ഞു.

ALSO READ : പഞ്ചാബിലെ 177 സീറ്റുകളിലും മത്സരിക്കുമെന്ന് അമരീന്ദർ സിങ്

കഴിഞ്ഞ 10 ദിവസങ്ങളിലായി കേരളത്തിനും ജനങ്ങൾക്കും ഉണ്ടായ പ്രളയത്തിലും അതിന്‍റെ ഫലമായുണ്ടായ നാശനഷ്‌ടങ്ങളിലും തമിഴ്‌നാട് സർക്കാരും ജനങ്ങളും വളരെയധികം ആശങ്കാകുലരായിരുന്നു. ഈ ദുഷ്‌കരമായ സമയങ്ങളിൽ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുമെന്നും ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ ഏത് സഹായവും നൽകുമെന്ന്‌ ഉറപ്പുനൽകുന്നെന്നും സ്‌റ്റാലിന്‍ കത്തില്‍ പറഞ്ഞു.

Last Updated :Oct 28, 2021, 7:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.