ETV Bharat / state

'ഫെസ്റ്റിവൽ ഓൺ വീൽസ്' - സൗജന്യസഞ്ചാരം : ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി വനിതകളുടെ ഇ ഓട്ടോകള്‍

author img

By

Published : Mar 20, 2022, 4:58 PM IST

വനിതകളാണ് 10 ഓട്ടോകളും ഓടിക്കുന്നത്. പരിസ്ഥിതി സൗഹൃദവും, ചെലവ് കുറഞ്ഞതുമായ ഇ-ഓട്ടോ സൗകര്യം ചലച്ചിത്ര മേളയിൽ ഇത് രണ്ടാം തവണയാണ്

iffk 2022  Festival on Wheels  Auto offers free travel for delegates  ഫെസ്റ്റിവൽ ഓൺ വീൽസ്  ഐഎഫ്എഫ്‌കെ 2022  പ്രതിനിധികൾക്ക് സൗജന്യ യാത്ര
'ഫെസ്റ്റിവൽ ഓൺ വീൽസ്' - സൗജന്യസഞ്ചാരം : ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി വനിതകളുടെ ഇ ഓട്ടോകള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിനിധികൾക്ക് സൗജന്യ യാത്ര ഒരുക്കി ഇലക്ട്രിക് ഓട്ടോറിക്ഷകൾ. സ്മാർട്ട് സിറ്റി പദ്ധതിയുമായി സഹകരിച്ച് 10 ഇലക്ട്രിക് ഓട്ടോകളാണ് സൗജന്യ സർവീസ് നടത്തുന്നത്. വനിതകളാണ് 10 ഓട്ടോകളും ഓടിക്കുന്നതെന്ന സവിശേഷതയുമുണ്ട്. പരിസ്ഥിതി സൗഹൃദവും, ചെലവ് കുറഞ്ഞതുമായ ഇ-ഓട്ടോ സൗകര്യം ചലച്ചിത്ര മേളയിൽ ഇത് രണ്ടാം തവണയാണ്.

നഗരത്തിലെ 15 വേദികളിലും പ്രതിനിധികൾക്ക് വാഹനങ്ങളിൽ സൗജന്യമായി സഞ്ചരിക്കാം. സവാരിക്കെത്തുന്നവരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വനിത സാരഥി സുനിത പറയുന്നു. കഴിഞ്ഞ തവണ കൊവിഡ് പ ശ്ചാത്തലത്തിൽ ഡെലിഗേറ്റുകൾ കുറവായതിനാൽ സവാരി കുറവായിരുന്നു. ഇക്കുറി സ്ഥിതി വ്യത്യസ്ഥമാണ്. വിശ്രമിക്കാൻ പോലും സമയമില്ല.

'ഫെസ്റ്റിവൽ ഓൺ വീൽസ്' - സൗജന്യസഞ്ചാരം : ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി വനിതകളുടെ ഇ ഓട്ടോകള്‍

Also Read:പ്രതിസന്ധി കാലത്തെ പ്രതീക്ഷ പങ്കുവച്ച് സിഗ്നേച്ചർ ചിത്രം, മുജീബ് മഠത്തില്‍ ഇടിവി ഭാരതിനോട്..

കെ.എസ്.ആർ.ടി.സി.യുടെ സർക്കുലർ സർവീസും സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്. 'ഫെസ്റ്റിവൽ ഓൺ വീൽസ്' എന്നാണ് സർവീസിന് പേരിട്ടിരിക്കുന്നത്. ടാഗോർ തിയേറ്ററിൽ ബസ് സർവീസ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും, ഇ- ഓട്ടോ കരമന ഹരിയും ഫ്ലാഗ് ഓഫ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.