ETV Bharat / state

തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാൻ കുരങ്ങ് ചത്തു

author img

By ETV Bharat Kerala Team

Published : Nov 12, 2023, 5:53 PM IST

Updated : Nov 12, 2023, 6:04 PM IST

Hanuman monkey died in Thiruvananthapuram Zoo : തിരുവനന്തപുരം മൃഗശാലയിലുള്ള നാല് ഹനുമാൻ കുരങ്ങുകളിൽ ഒന്ന് ചത്തതായി വിവരം

Thiruvananthapuram Zoo  Hanuman monkey died  Hanuman monkey died in Thiruvananthapuram Zoo  ETV Bharat Breaking  Hanuman monkey  തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് ചത്തു  ഹനുമാൻ കുരങ്ങ് ചത്തു  ഹനുമാൻ കുരങ്ങ്  ഇടിവി ഭാരത് ബ്രേക്കിങ്  തിരുവനന്തപുരം മൃഗശാല
Hanuman monkey died

തിരുവനന്തപുരം : ഹരിയാനയിലെ റോത്തക് മൃഗശാലയിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിൽ (Thiruvananthapuram Zoo) എത്തിച്ച ഹനുമാൻ കുരങ്ങുകളിൽ ഒന്ന് ചത്തു (Hanuman monkey died). ശനിയാഴ്‌ച (11-11-2023) രാവിലെയോടെയാണ് സംഭവം. സെപ്‌റ്റംബർ 17നാണ് ഹരിയാന റോത്തക് മൃഗശാലയിൽ നിന്ന് നാല് ഹനുമാൻ കുരങ്ങുകളെ കേരളത്തിൽ എത്തിച്ചത്. ഇവയെ ഒരുമിച്ച് ഒരു കൂട്ടിലായിരുന്നു പാർപ്പിച്ചിരുന്നത്.

ഒപ്പം ഉണ്ടായിരുന്ന മറ്റ് കുരങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്ന നാല് വയസ് പ്രായമുള്ള ആൺ ഹനുമാൻ കുരങ്ങിനെ മൃഗശാല ആശുപത്രിയിൽ ചികിത്സിച്ചുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാൻ കുരങ്ങ് ചത്തത്. രണ്ട് ആൺകുരങ്ങുകളെയും രണ്ട് പെൺ കുരങ്ങുകളെയുമാണ് തലസ്ഥാനത്ത് എത്തിച്ചിരുന്നത്. അതേസമയം ഹനുമാൻ കുരങ്ങ് ചത്ത സംഭവം മൃഗശാല അധികൃതർ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.

ക്വാറന്‍റൈനിന്‍റെ ഭാഗമായാണ് ഹനുമാൻ കുരങ്ങുകളെ ഒരുമിച്ച് ഒരു കൂട്ടിൽ പാർപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മറ്റു മൂന്നു കുരങ്ങുകൾ ചേർന്ന് ഹനുമാൻ കുരങ്ങിനെ ആക്രമിച്ചത്. അടുത്തിടെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും എത്തിച്ച നൈല എന്ന സിംഹം പ്രസവിച്ച രണ്ട് സിംഹക്കുട്ടികളും ഒരു ഹിമാലയൻ കരടിയുടെ കുട്ടിയും തിരുവനന്തപുരം മൃഗശാലയിൽ ചത്തിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സംഭവം.

അതേസമയം ഹിമാലയൻ കരടി കുട്ടി ചത്ത സംഭവവും ഇപ്പോൾ ഹനുമാൻ കുരങ്ങ് ചത്ത സംഭവവും മൃഗശാല അധികൃതർ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും എത്തിച്ച ഹനുമാൻ കുരങ്ങ് ചാടിപ്പോയ സംഭവം വലിയ വാർത്തയായിരുന്നു. ജീവനക്കാരുടെ മാസങ്ങൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഹനുമാൻ കുരങ്ങിനെ അന്ന് പിടികൂടിയത്.

Last Updated : Nov 12, 2023, 6:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.