ETV Bharat / state

HS Lucky Centre Thiruvananthapuram : ഭാഗ്യദേവത കടാക്ഷിച്ചുകൊണ്ടിരിക്കുന്ന എച്ച്എസ്‌ ലക്കി സെന്‍റര്‍ ; ലോട്ടറിയടിച്ചവര്‍ നിരവധി

author img

By ETV Bharat Kerala Team

Published : Sep 20, 2023, 10:26 PM IST

thiruvonam bumper 2023 Result : ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം വീതം 10 പേർക്കാണ് നാലാം സമ്മാനം. ഈ സമ്മാനങ്ങളിലെ ഓരോ ടിക്കറ്റുകളാണ് ഇവിടെ നിന്നും വിറ്റുപോയത്

h s lucky centre  thiruvonam bumper  thiruvonam bumper 2023  thiruvonam bumper 2023 Result  Thiruvonam bumper first price  തിരുവനന്തപുരത്തെ എച്ച് എസ്‌ ലക്കി സെന്‍റര്‍  തിരുവോണം ബമ്പർ  തിരുവോണം ബമ്പർ 2023  തിരുവോണം ബമ്പർ 2023 റിസള്‍ട്ട്  തിരുവോണം ബമ്പർ ഒന്നാം സമ്മാനം
H S Lucky Centre Thiruvananthap

തിരുവനന്തപുരത്തെ എച്ച് എസ്‌ ലക്കി സെന്‍റര്‍

തിരുവനന്തപുരം : ആറ് മാസങ്ങൾക്ക് മുൻപ് കാരുണ്യ പ്ലസ് (Karunya Plus) ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ, ഇപ്പോഴിതാ തിരുവോണം ബമ്പർ(Thiruvonam bumper) ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ ഒരു കോടിയും നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും. തിരുവനന്തപുരം പഴവങ്ങാടിയിലെ എച്ച് എസ് ലക്കി സെന്‍ററിനെ (H S Lucky Centre) ഭാഗ്യദേവത നിരന്തരം കടാക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ കേരളം പറയുന്നത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് (HS Lucky Centre Thiruvananthapuram).

അഞ്ച് ലക്ഷം വീതം 10 പേർക്കാണ് നാലാം സമ്മാനം. ഈ സമ്മാനങ്ങളിലെ ഓരോ ടിക്കറ്റുകളാണ് ഇവിടെ നിന്നും വിറ്റുപോയത്. തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി 11 കടകളാണ് എച്ച് എസ് ലക്കി സെന്‍ററിനുള്ളത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനുമുന്നിൽ എച്ച് എസ് ലക്കി സെന്‍റര്‍ പ്രവർത്തനമാരംഭിച്ചിട്ട് വെറും നാല് മാസമാണ് പിന്നിട്ടത്.

അതേസമയം, ഇതര സംസ്ഥാനക്കാരടക്കം ടിക്കറ്റുകൾ വാങ്ങുന്നതുകൊണ്ട് തിരുവനന്തപുരത്ത് തന്നെയാണോ സമ്മാനങ്ങൾ എന്ന് ഉറപ്പിക്കാനാകില്ല. തിരുവോണം ബമ്പറിൻ്റെ 50000ത്തോളം ടിക്കറ്റുകളാണ് എച്ച് എസ് ലക്കി സെൻ്ററിൽ മാത്രം വിറ്റഴിച്ചത്. ഹനീഫാണ് എച്ച് എസ് ലക്കി സെൻ്ററിൻ്റെ ഉടമ.

സമ്മാന വിവരം അറിഞ്ഞതുമുതൽ തന്നെ ജീവനക്കാർ മധുരം വിളമ്പി ആഘോഷവും തുടങ്ങി. TE 230662 എന്ന നമ്പർ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട്ടെ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സെപ്‌റ്റംബർ 11നാണ് ടിക്കറ്റ് കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് അയച്ചത്. 46.80 കോടിയുടെ ടിക്കറ്റാണ് പാലക്കാട് ജില്ലയില്‍ വിറ്റതെന്ന് എച്ച് എസ് ലക്കി സെന്‍റര്‍ ജീവനക്കാരനായ നദിർഷ ഇടിവി ഭാരതിനോട് പ്രതികരിച്ചു.

രണ്ടാം സമ്മാനത്തിന് അർഹമായ നമ്പറുകൾ: TH 305041, TL 894358, TC 708749, TH 305041, TA 781521, TD 166207, TB 398415, TC 320948, TJ 410906, TC 946028,TE 421674, TB 515087, TC 151097, TE 220042, TG 381795, TC 287627, TH 314711, TG 496751, TJ 223848, TB 617215

മൂന്നാം സമ്മാനത്തിന് അർഹമായ നമ്പറുകൾ: TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507

നാലാം സമ്മാനത്തിന് അർഹമായ നമ്പറുകൾ: TA 372863, TB 748754, TC 589273, TD 672999, TE 709155, TG 927707, TH 612866, TJ 405280, TK 138921, TL 392752

അഞ്ചാം സമ്മാനത്തിന് അർഹമായ നമ്പറുകൾ: TA 661830, TB 260345, TC 929957, TD 479221, TE 799045, TG 661206, TH 190282, TJ 803464, TK 211926, TL 492466

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.