ETV Bharat / state

വിഴിഞ്ഞം സമരത്തില്‍ സംസ്ഥാന സർക്കാരിനും അദാനിക്കും ഒരേ നിലപാട് ; വി ഡി സതീശന്‍

author img

By

Published : Aug 26, 2022, 3:20 PM IST

വിഴിഞ്ഞം തുറമുഖ നിർമാണം കൊണ്ടല്ല കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് തീരശോഷണം എന്നാണ് അദാനി ഗ്രൂപ്പിന്‍റെയും സര്‍ക്കാരിന്‍റെയും നിലപാടെന്നും ഇരുകൂട്ടരും സമരത്തെ ഇല്ലായ്‌മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

govt and adani group has same stand  vizhinjam protest  v d satheeshan about vizhinjam protest  v d satheeshan criticize government  vizhinjam protest latest news  vizhinjam protest news today  vizhinjam protest and adani group  latest news about vizhinjam  latest news about kerala  സർക്കാരിനും അദാനിക്കും ഒരേ നിലപാടാണ്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  സമരത്തെ ഇല്ലായ്‌മ ചെയ്യാനാണ് ശ്രമിക്കുന്നത്  സര്‍ക്കാര്‍ സമരത്തെ ഗൂഢാലോചനയെന്ന് പറയുന്നു  വിഴിഞ്ഞം സമരത്തിനെതിരെ പ്രതിപക്ഷ നേതാവ്  വിഴിഞ്ഞം സമരം ഏറ്റവും പുതിയ വാര്‍ത്ത  വിഴിഞ്ഞം ഇന്നത്തെ വാര്‍ത്ത  തിരുവനന്തപുരം ഇന്നത്തെ പ്രധാന വാര്‍ത്ത  വി ഡി സതീശന്‍
വിഴിഞ്ഞം സമരത്തില്‍ സംസ്ഥാന സർക്കാരിനും അദാനിക്കും ഒരേ നിലപാടാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സംസ്ഥാന സർക്കാരിനും അദാനിക്കും ഒരേ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുറമുഖ നിർമാണം കൊണ്ടല്ല കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് തീരശോഷണം എന്നാണ് അദാനി ഗ്രൂപ്പിന്‍റെ നിലപാട്. സംസ്ഥാന സർക്കാരും ഇതുതന്നെയാണ് പറയുന്നതെന്നും ഇരു കൂട്ടരും ചേർന്ന് സമരത്തെ ഇല്ലായ്‌മ ചെയ്യാനാണ് ശ്രമിക്കുന്നത്. അല്ലാതെ അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിഴിഞ്ഞം സമരത്തില്‍ സംസ്ഥാന സർക്കാരിനും അദാനിക്കും ഒരേ നിലപാടാണെന്ന് വി ഡി സതീശന്‍

സമരത്തിനെതിരെ അദാനി കോടതിയെ സമീപിച്ചത് സർക്കാരിന്‍റെ അറിവോടെയാണ്. തുറമുഖ നിർമാണം പുരോഗമിക്കുമ്പോൾ 3000 വീടുകളിൽ എങ്കിലും ബാധിക്കുമെന്ന് അന്നത്തെ യുഡിഎഫ് സർക്കാർ കണക്കാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് 471 കോടിയുടെ പുനരധിവാസ പാക്കേജ് കൊണ്ടുവന്നത്. എന്നാൽ ഇപ്പോഴത്തെ സർക്കാർ അത് നടപ്പിലാക്കുന്നില്ല.

സര്‍ക്കാര്‍ സമരത്തെ ഗൂഢാലോചനയെന്ന് പറയുന്നു: അതിജീവനത്തിനായി നടത്തുന്ന സമരത്തെ ഗൂഢാലോചന എന്നാണ് സർക്കാർ പറയുന്നത്. സർക്കാരിനെതിരെ ആര് സമരം ചെയ്‌താലും ഗൂഢാലോചന, നക്‌സല്‍, മാവോയിസ്റ്റ് എന്നീ സ്ഥിരം വാചകമാണ് മുഖ്യമന്ത്രിയുടെ ഓഫിസും എകെജി സെൻററും പ്രയോഗിക്കുന്നത്. വിഴിഞ്ഞം മേഖലയിൽ വ്യാപകമായ കടലാക്രമണമുണ്ട്.

സിമന്‍റ്‌ ഗോഡൗണിൽ അടക്കം വർഷങ്ങളായി കിടക്കുന്നവരെ പുനരധിവസിപ്പിക്കണം. ഈ പ്രശ്‌നങ്ങളിൽ ഗൗരവത്തോടെ കാണുന്നതിന് പകരം തങ്ങൾക്കെതിരായ സമരം എന്ന് പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ തെറ്റായ സമീപനം തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.