ETV Bharat / state

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 71 കോടി രൂപ കൂടി ; തുക പെൻഷൻ വിതരണത്തിന്

author img

By ETV Bharat Kerala Team

Published : Dec 18, 2023, 7:41 AM IST

Additional 71 crore to KSRTC for Pension Distribution, Says Finance Minister KN Balagopal,കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 71 കോടി രൂപ കൂടി ; തുക പെൻഷൻ വിതരണത്തിന്
Additional 71 crore to KSRTC for Pension Distribution, Says Finance Minister KN Balagopal

KSRTC financial Crisis : ഒൻപത് മാസത്തിനുള്ളിൽ കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ നല്‍കിയത് 1335 കോടി

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിനായാണ് തുക നീക്കിവച്ചതെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ നവംബർ മുതൽ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസാേർഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത് (KSRTC Pension Crisis).

എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഈ മാസത്തെ പെൻഷൻ വിതരണത്തിന്‌ തുക അനുവദിച്ചത്. ഒൻപത് മാസത്തിനുള്ളിൽ കെഎസ്ആർടിസിക്ക് 1335 കോടി രൂപയാണ്‌ സർക്കാർ നൽകിയത്‌. 900 കോടിയായിരുന്നു ഈവർഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നത്. 5034 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി രണ്ടാം പിണറായി സർക്കാർ നൽകിയത് (KSRTC Salary Crisis ).

Also Read : കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി ; 90 കോടി അനുവദിച്ച് ധനവകുപ്പ്, പെന്‍ഷന്‍ വിതരണത്തിന് 70.22 കോടി

4936 കോടി രൂപ ഒന്നാം പിണറായി സർക്കാരും നൽകി. ഏഴര വർഷത്തിനുള്ളിൽ ആകെ 9970 കോടി രൂപയാണ്‌ കെഎസ്ആർടിസിക്ക് നൽകിയത്. എന്നാൽ യുഡിഎഫ്‌ സർക്കാരിന്‍റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയായിരുന്നുവെന്നും കെ എൻ ബാലഗോപാൽ വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു (71 crore Allotted to KSRTC).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.