ETV Bharat / state

'സുപ്രീം കോടതിയുടെ നിരീക്ഷണത്തിലല്ല, വിധി വരുമ്പോൾ പ്രതികരിക്കാം'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

author img

By ETV Bharat Kerala Team

Published : Nov 7, 2023, 12:38 PM IST

Updated : Nov 7, 2023, 2:45 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  സുപ്രീംകോടതി ഗവർണർ  ഗവർണർക്കെതിരെ സുപ്രീംകോടതി  സർക്കാരിനെതിരെ ഗവർണർ  ഗവർണർക്കെതിരെ ഹർജി  Petion Against Governor Arif Muhammed Khan  Governor Arif Muhammed Khan  Governor Arif Muhammed Khan about supreme court  governor government issue  supreme court against governor
Petion Against Governor Arif Mohammed Khan

Petition Against Governor Arif Mohammed Khan: നിയമസഭ പാസാക്കി അംഗീകാരത്തിനയച്ച എട്ട് ബില്ലുകൾക്ക് രണ്ട് വർഷത്തോളമായി അംഗീകാരം നൽകാതെ പിടിച്ചുവച്ചതോടെയാണ് രാജ്‌ഭവനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan). ബില്ലുകളിൽ വ്യക്തത വരാതെ തീരുമാനമില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ പോയ സാഹചര്യത്തിൽ തന്‍റെ ഭാഗം സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു (governor criticized Kerala govt and want clarity on issues related to the bills).

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയിലേക്ക് സർക്കാർ പോയ സ്ഥിതിക്ക് എന്‍റെ ഭാഗം സുപ്രീം കോടതിയിൽ സമർപ്പിക്കും. ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുമ്പോൾ ഗവർണറാണ് അവിടെ ഇരുട്ടിലാകുന്നത്.

സർവകലാശാല ബില്ലിൽ തന്നെ വൈസ് ചാൻസലർമാരുടെ ചിലവ് ഉൾപ്പെടുന്നതിനാൽ അത് മണി ബില്ലാണ്. മണി ബില്ലിന് ചാൻസലറുടെ അനുമതി വേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. അധികാര പരിധിക്ക് പുറത്തുള്ള ബില്ലുകൾ സർക്കാർ പാസാക്കുന്നു. മന്ത്രിമാർ നേരിട്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കത്ത് ഞാൻ അവരെയെല്ലാം കാണിച്ചു.

മുഖ്യമന്ത്രിയുടെ കത്തിന് എങ്ങനെ പ്രതികരിക്കുമെന്നാണ് മന്ത്രിമാർ ചോദിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ടെത്താൻ ആവശ്യപ്പെടുന്നത്. കുറഞ്ഞ പക്ഷം കത്ത് പിൻവലിക്കുകയെങ്കിലും ചെയ്യണം. ഇത് രണ്ടും നടന്നില്ല.

നീതി ആയോഗ് അംഗീകരിക്കുന്ന കേരളത്തിന്‍റെ അഭിവൃദ്ധികളെല്ലാം കേരളത്തിലെ സാധാരണ മലയാളികളുടെ നേട്ടമാണ്. കേരളത്തിന് പുറത്ത് പോയി അവർ കേരളത്തിലേക്ക് പണം അയക്കുന്നു. മനുഷ്യവിഭവ ശേഷി കൊണ്ട് സമ്പന്നമാണ് ഈ സംസ്ഥാനം.

സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനം ലോട്ടറിയും മദ്യവും മാത്രമാണ്. കേരളത്തിന് പുറത്ത് പോയി ഇവിടേക്ക് പണം അയക്കുന്നവർ ഇല്ലായിരുന്നെങ്കിൽ മറ്റെന്ത്‌ വരുമാനം നമുക്കുണ്ടാകുമായിരുന്നു. ഏറ്റവും പാവപ്പെട്ടവരെയാണ് ലോട്ടറി ചൂഷണം ചെയ്യുക.

ടൂറിസവും പ്രധാന വരുമാനമാണ്. എന്നാൽ അതിന് കാരണം സ്വകാര്യ ആയുർവേദ സംരംഭകരാണ്. ഇന്ത്യയിലെ സിക്കിമും കേരളവുമല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ ലോട്ടറി സംവിധാനമില്ല. പൊളിറ്റിക്കൽ അസിസ്റ്റന്‍റായി പാർട്ടി കേഡർമാർക്ക് രണ്ട് വർഷം നിയമനം നൽകിയിട്ട് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്നു.

രാഷ്ട്രീയമായ ഈ ഫണ്ടിങ്ങുകൾക്കുള്ള തുക ലോട്ടറിയിലേക്ക് ജനങ്ങളെ ആകർഷിച്ച ശേഷമാണ് നേടുന്നത്. ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തത ലഭിച്ചാൽ മാത്രമേ എനിക്ക് തീരുമാനങ്ങളെടുക്കാൻ കഴിയുവെന്നും ഗവർണർ പറഞ്ഞു. ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു (Petition Against Governor Arif Mohammed Khan).

Also read: പോര് കോടതിയില്‍; പോരാടാനുറച്ച് ഗവര്‍ണറും കേരള സർക്കാരും, ഈ വഴിയില്‍ ഇനി ആരൊക്കെ...

ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതെന്തിനെന്ന് കോടതി: കൂടാതെ, ബില്ലുകൾക്ക് അനുമതി നൽകാൻ വൈകുന്നു എന്ന് ആരോപിച്ച് പഞ്ചാബ് ഗവർണർക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെ സുപ്രീംകോടതി ഗവർണർമാർക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിൽ അടിക്കടിയുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ സുപ്രീംകോടതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.

ഇരുവിഭാഗവും ആത്മാന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. നിയമസഭകള്‍ പാസാക്കിയിട്ടുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍മാര്‍ നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാണെന്നും ഹര്‍ജിയുമായി സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്തിനാണന്നും കോടതി ചോദിച്ചു.

Also read: 'അൽപ്പം ആത്മാന്വേഷണം നടത്തണം'; ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി

Last Updated :Nov 7, 2023, 2:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.