ETV Bharat / state

മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഗവർണർ അയഞ്ഞു; സർവകലാശാല ഫയലുകൾ വീണ്ടും നോക്കി തുടങ്ങി

author img

By

Published : Jan 25, 2022, 8:01 AM IST

Governor Arif Muhammad Khan again started working as chancellor  With the intervention of the CM the Governor started working as chancellor  kerala government governor controvercy  vice chancellor appoinment dispute  സർക്കാർ ഗവർണർ പോരിന് താൽകാലിക വിരാമം  ചാൻസിലർ പദവി നിർവഹിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ചർച്ച  വിസി നിയമന വിവാദം  ചാൻസലർ ചുമതലകളേറ്റെടുത്ത് ഗവർണർ
മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഗവർണർ അയഞ്ഞു; ചാൻസലർ ചുമതലകളേറ്റെടുത്ത് ഗവർണർ

നാലു കത്തുകൾ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

തിരുവനന്തപുരം: സർക്കാർ-ഗവർണർ പോരിന് വിരാമം. വിവാദങ്ങൾ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറുടെ ചുമതല വീണ്ടും നിർവഹിച്ചു തുടങ്ങി. അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി ഫോണിൽ നടത്തിയ ചർച്ചയാണ് പ്രശ്‌നങ്ങൾക്ക് താത്കാലിക വിരാമം ഉണ്ടാക്കിയിരുക്കുന്നത്.

ഇതോടെ വിവാദങ്ങൾ അവസാനിച്ച് ഗവർണർ വീണ്ടും ചാൻസലറുടെ പദവി നിർവഹിച്ചു തുടങ്ങി. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ സർവകലാശാലയിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി. നാലു കത്തുകൾ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ആദ്യ മൂന്നു കത്തുകൾ ലഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ നിലപാടിൽ തൃപ്തനാണെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.

ALSO READ: ഹൈക്കോടതി വിധി: നടപ്പ് രീതിയെ ചോദ്യം ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയെന്തെന്ന് അറിയാമെന്ന് വെള്ളാപ്പള്ളി നടേശൻ

ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന ശിപാശ കേരള സർവകലാശാല തള്ളിയതോടെയാണ് ഗവർണർ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിക്ക് വീണ്ടും നിയമനം നൽകിയതടക്കം വിമർശനവുമായി രംഗത്തെത്തി. ചാൻസിലറെന്ന നിലയിൽ പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു.

ഇതോടെ സംസ്ഥാനത്തെ ആറ് സർവകലാശാലകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലായിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ സജീവമായി ഇടപെട്ട് പ്രശ്നപരിഹാരത്തിന് ചർച്ച നടത്തിയത്. സർക്കാർ-ഗവർണർ പോരിന് താൽകാലിക വിരാമമായങ്കിലും കണ്ണൂർ വിസി നിയമനത്തിനെതിരെ നടക്കുന്ന നിയമപ്പോരാട്ടത്തിൽ ഗവർണർ എടുക്കുന്ന നിലപാട് നിർണായകമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.