ETV Bharat / state

കിഫ്ബി പദ്ധതികൾ; മെല്ലെപ്പോക്കിനെതിരെ കെബി ഗണേഷ് കുമാർ

അസുഖ ബാധിതയായ അമ്മയെ കാണാൻ ഇറങ്ങി 20 മിനിറ്റ് വഴിയിൽ കുടിങ്ങിയതും അവസാനമായി അമ്മയെ ജീവനോടെ കാണാൻ കഴിയാഞ്ഞ ദുരനുഭവും പങ്കുവെച്ചാണ് ഗണേഷ് കുമാർ വിഷയം അവതരിപ്പിച്ചത്. ഭരണപക്ഷ എം.എൽ.എയെ പിന്തുണച്ച് സിപിഎം എംഎല്‍എ എ.എൻ.ഷംസീറും രംഗത്തെത്തി.

ganesh kumar mla  ganesh kumar mla against kiifb  കെബി ഗണേഷ് കുമാർ  കിഫ്ബി  കിഫ്ബി മെല്ലെപ്പോക്ക്
കിഫ്ബി പദ്ധതികൾ; മെല്ലെപ്പോക്കിനെതിരെ കെബി ഗണേഷ് കുമാർ
author img

By

Published : Aug 6, 2021, 2:14 PM IST

തിരുവനന്തപുരം: കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിന് എതിരെ ആക്ഷേപവുമായി നിയമസഭയിൽ ഭരണപക്ഷ എംഎൽഎമാർ. കെബി ഗണേഷ് കുമാർ എംഎൽഎയാണ് ശ്രദ്ധക്ഷണിക്കലായി കിഫ്ബി വഴി അനുവദിക്കപ്പെട്ട പൊതുമരാമത്ത് പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസം സഭയിൽ ചൂണ്ടിക്കാട്ടിയത്. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിനാണ് പുറത്തു നിന്ന് കൺസൾട്ടന്‍റുമാരെ കൊണ്ടുവരുന്നതെന്ന് ഗണേഷ് കുമാർ ചോദിച്ചു.

Also Read: ആദിവാസികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക ബോധവൽകരണം

കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിനാണ് പുറത്തു നിന്ന് കൺസൾട്ടന്‍റുമാരെ കൊണ്ടുവരുന്നതെന്ന് ഗണേഷ് കുമാർ ചോദിച്ചു.

വികാരാധീനനായി ഗണേഷ് കുമാർ

അസുഖ ബാധിതയായ അമ്മയെ കാണാൻ ഇറങ്ങി 20 മിനിറ്റ് വഴിയിൽ കുടിങ്ങിയതും അവസാനമായി അമ്മയെ ജീവനോടെ കാണാൻ കഴിയാഞ്ഞ ദുരനുഭവം പങ്കുവെച്ചാണ് ഗണേഷ് കുമാർ വിഷയം അവതരിപ്പിച്ചത്. ഭരണപക്ഷ എം.എൽ.എയെ പിന്തുണച്ച് സിപിഎം എംഎല്‍എ എ.എൻ.ഷംസീറും രംഗത്തെത്തി.

അതേസമയം പൊതുമരാമത്ത് പദ്ധതികളിലെ ഗുണനിലവാരം ഉറപ്പുവരുത്താൻ കിഫ്ബി ചില നിബന്ധനകൾ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തടസം നിലനിൽക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 27ന് ചേർന്ന യോഗത്തിൽ പദ്ധതികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി വിശദീകരണം നൽകി.

175 പദ്ധതികളിലായി 5544 കോടി രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ സർവേയർമാരെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ സർവ്വേ വകുപ്പിന് കീഴിൽ തന്നെ സർവേയർമാരെ താൽക്കാലികമായി നൽകാമെന്നും സ്വതന്ത്രമായി സർവേയർമാരെ അനുവദിക്കാനാകില്ലെന്നും റവന്യു മന്ത്രി സഭയെ അറിയിച്ചു.

വിഷയത്തിൽ മന്ത്രിമാർ പരസ്‌പര വിരുദ്ധമായി സംസാരിക്കുന്നുവെന്ന കെ. ബാബുവിന്‍റെ ആക്ഷേപം കെബി ഗണേഷ് കുമാർ നിഷേധിച്ചു. പൊതുമരാമത്ത് വകുപ്പും കിഫ്ബിയും സർക്കാരിന്‍റെ അഭിമാന സ്തംഭങ്ങൾ ആണെന്നും ഇത് രണ്ടാക്കാൻ ആരും ശ്രമിച്ചിട്ട് കാര്യമില്ലെന്നും വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും പൊതുമരാമത്ത് മന്ത്രി മറുപടി നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.