ETV Bharat / state

ഇന്ധന വിലവര്‍ധന: സിപിഎം പ്രതിഷേധ സമരം മാറ്റിവച്ചു

author img

By

Published : Nov 15, 2021, 12:24 PM IST

സംസ്ഥാനത്ത് ശക്തമായ മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി മാറ്റി വച്ചത്.

Fuel price hike: CPM protest postponed  Fuel price hike  kerala rain  CPM  petrol diesel price hike  ഇന്ധന വില  സിപിഎം  കേരളത്തില്‍ കനത്ത മഴ  മഴക്കെടുതി
ഇന്ധന വിലവര്‍ധന: സിപിഎം പ്രതിഷേധ സമരം മാറ്റിവച്ചു

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ സിപിഎം പ്രഖ്യാപിച്ച പ്രതിഷേധ സമരം മാറ്റിവച്ചു. സംസ്ഥാനത്ത് ശക്തമായ മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി മാറ്റി വച്ചത്.

നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ പ്രതിഷേധം നവംബര്‍ 23ലേക്കാണ് മാറ്റിയത്. പെട്രോള്‍ ഡീസല്‍ വിലയില്‍ സെസ് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നാരോപിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

also read: കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യത; 18 വരെ ജാഗ്രത വേണമെന്ന് കേന്ദ്രം

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ സാഹചര്യത്തില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകും സന്നദ്ധ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ നിര്‍ദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.