ETV Bharat / state

Free rice kerala school students | സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ സൗജന്യ അരി; ഓണക്കാലത്തെ ആനുകൂല്യം ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ടവർക്ക്

author img

By

Published : Aug 20, 2023, 12:45 PM IST

5 Kg free Rice For School Students In Kerala: ഓണക്കാലത്ത് സ്‌കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം സൗജന്യ അരി നൽകാൻ സർക്കാർ ഉത്തരവ്. ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട 29.5 ലക്ഷം വിദ്യാർഥികൾ ഗുണഭോക്താക്കളാകും.

V Sivankutty statement  സൗജന്യ അരി വിതരണം  Free rice for school students  സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ സൗജന്യ അരി  ഉച്ചഭക്ഷണ പദ്ധതി  മന്ത്രി വി ശിവൻകുട്ടി  Supplycokerala  kerala news  തിരുവനന്തപുരം  Onam news
Onam free rice for school students in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് 29.5 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് 5 കിലോഗ്രാം വീതം അരി സൗജന്യമായി നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട (midday meal scheme) സ്‌കൂൾ കുട്ടികൾക്കാണ് സൗജന്യമായി അരി നൽകുക (Free rice for school students). അരി വിതരണം ചെയ്യുന്നതിനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ (Supplyco kerala) കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുന്നത്. സപ്ലൈകോ തന്നെ അരി സ്‌കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. ഈ മാസം 24നകം അരി വിതരണം പൂർത്തിയാക്കണമെന്നാണ് സപ്ലൈക്കോയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.

കോട്ടയം കൈക്കൂലി സംഭവത്തിൽ പ്രതികരണം; അതേസമയം, കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്‌മാസ്റ്ററേയും എഇഒയെയും സസ്പെൻഡ് ചെയ്‌തുവെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും ഇത് സംബന്ധിച്ച് പ്രത്യേക പരിശോധനകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയം ചാലുകുന്ന് സിഎൻ ഐഎൽപിഎസ് ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസ്, കോട്ടയം വെസ്റ്റ് എഇഒ മോഹൻദാസ് എം കെ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്.

പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് എസിനോട് പ്രാഥമിക അന്വേഷണം നടത്താനും മന്ത്രി നിർദേശം നൽകിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്‌മാസ്റ്റർ വിജിലൻസ് പിടിയിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.