ETV Bharat / state

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി പുരസ്‌കാരം എം.ടിയ്ക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ

author img

By

Published : Oct 31, 2022, 9:29 PM IST

Updated : Oct 31, 2022, 10:20 PM IST

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്‌ട വ്യക്തികൾക്കാണ് കേരള പുരസ്‌കാരങ്ങൾ നല്‍കുന്നത്

kerala awards announced  kerala awards  mt vasudevan nair kerala jyothi award  kerala jyothi  kerala prabha mammootty  kerala prabha award  കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു  കേരള ജ്യോതി പുരസ്‌കാരം  കേരള പ്രഭ  മമ്മൂട്ടി കേരള പ്രഭ  കേരള ശ്രീ
പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി പുരസ്‌കാരം എം.ടിയ്ക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്‌ട വ്യക്തികൾക്കാണ് പുരസ്‌കാരങ്ങൾ നൽകുക. എം.ടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌കാരം.

ഓംചേരി എൻ.എൻ പിള്ള, ടി. മാധവ മേനോൻ, നടൻ മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായി. സംവിധായകൻ ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി പരമേശ്വരൻ, വൈക്കം വിജയലക്ഷ്‌മി എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

പുരസ്‌കാര ജേതാക്കൾ

കേരള ജ്യോതി

എം.ടി വാസുദേവൻ നായർ (സാഹിത്യം)

കേരള പ്രഭ

ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം)

ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)

പി.ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)

കേരള ശ്രീ

ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)

ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)

കാനായി കുഞ്ഞിരാമൻ (കല)

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)

എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)

വിജയലക്ഷ്‌മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്‌മി) (കല)

Last Updated : Oct 31, 2022, 10:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.