ETV Bharat / state

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം സമാപിച്ചു

author img

By

Published : Nov 11, 2021, 5:22 PM IST

നിര്‍ണായകമായ നിയമ നിര്‍മാണങ്ങള്‍ നടത്തി പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്‌ സമാപനം. 24 ദിവസം നിശ്ചയിച്ചിരുന്ന സഭ സമ്മേളനം സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്‌ത പേമാരിയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിന്‍റെയും പശ്ചാത്തലത്തില്‍ മൂന്ന്‌ ദിവസം റദ്ദാക്കിയിരുന്നു.

third session of fifteenth kerala legislative assembly concluded  fifteenth kerala legislative assembly  kerala legislative assembly concluded  21 days of kerala legislative assembly concluded  പതിനഞ്ചാം കേരള നിയമസഭ  പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം സമാപിച്ചു  നിയമസഭ സമ്മേളനം സമാപിച്ചു  കേരള നിയമസഭ സമ്മേളനം സമാപിച്ചു
പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം സമാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം സമാപിച്ചു. 21 ദിവസം നീണ്ടു നിന്ന മൂന്നാം സമ്മേളനം നിര്‍ണായകമായ നിയമ നിര്‍മാണങ്ങള്‍ നടത്തിയാണ് സമാപിക്കുന്നത്. സമ്മേളന കാലയളവില്‍ 19 അടിയന്തര പ്രമേയ നോട്ടീസുകളും 39 ശ്രദ്ധക്ഷണിക്കല്‍ നോട്ടീസുകളും 199 സബ്‌മിഷനുകളും സമ്മേളന കാലത്ത് സഭയുടെ പരിഗണനയ്ക്ക് വന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണപരമായ നടത്തിപ്പിന്‍റെ ഭാഗമായുള്ള 478 രേഖകളാണ് ഈ സമ്മേളനകാലത്ത് സഭയുടെ മേശപ്പുറത്ത് വച്ചത്. ബില്ലുകളുടെ സൂക്ഷ്‌മ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള 34 സബ്‌ജക്‌ട്‌ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ വിവിധ നിയമസഭ കമ്മിറ്റികളുടെ 49 റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചു. 2021-22 വര്‍ഷത്തെ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച് ചര്‍ച്ചയും വോട്ടെടുപ്പും നടത്തുകയും ധനവിനിയോഗ ബില്‍ പാസാക്കുകയും ചെയ്‌തു.

ALSO READ: CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്

ഉത്തരം ലഭിക്കുന്നതിനായി നക്ഷത്ര ചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 7561 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 134 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 57 എണ്ണം പിന്‍വലിക്കുകയും ചെയ്‌തു. ശേഷിച്ചവയില്‍ 600 എണ്ണം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്‌റ്റിലും 6770 എണ്ണം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്‌റ്റിലും ഉള്‍പ്പെടുത്തി ആകെ 7370 ചോദ്യങ്ങള്‍ അച്ചടിക്കുകയുണ്ടായി.

ഇതില്‍ നക്ഷത്ര ചിഹ്നമിട്ട മുഴുവന്‍ ചോദ്യങ്ങള്‍ക്കും നക്ഷത്ര ചിഹ്നമിടാത്ത 6620 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രിമാര്‍ ഈ സമ്മേളനകാലത്തു തന്നെ ഉത്തരം ലഭ്യമാക്കി. ചോദ്യോത്തര വേളകളില്‍ 63 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. 606 അവസരങ്ങളിലായി 665 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.

ഈ സമ്മേളന കാലയളവില്‍ അടിയന്തര ചോദ്യത്തിനുള്ള ഒരു നോട്ടീസ് ലഭിക്കുകയും അനുവദിക്കുകയും ചെയ്‌തു. നിലവിലുള്ള 44 ഓര്‍ഡിനന്‍സുകള്‍ക്കും പകരമായി നിയമ നിര്‍മ്മാണം നടത്തുക എന്നതായിരുന്നു സമ്മേളത്തിലെ പ്രധാന ലക്ഷ്യം. സങ്കേതിക കാരണങ്ങളാല്‍ രണ്ട് ഓര്‍ഡിനന്‍സുകള്‍ ഒഴിവാക്കപ്പെടുകയും സമാന സ്വഭാവമുള്ള ഓര്‍ഡിനന്‍സുകള്‍ ക്ലബ് ചെയ്‌ത്‌ ഒറ്റ ബില്ലായി അവതരിപ്പിക്കുകയും ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ 35 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സഭയുടെ പരിഗണനയ്ക്കായി വന്നത്.

ALSO READ: Chennai Flood: ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവെച്ചു

ഇതില്‍ 34 ബില്ലുകള്‍ സമ്പൂര്‍ണമായി പാസാക്കി. കേരള പൊതു ജനാരോഗ്യ ബില്‍ വിശദമായ പരിശോധനയ്ക്കും പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പിനുമായി 15 അംഗങ്ങളടങ്ങുന്ന ഒരു സെലക്‌ട്‌ കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്‌തു. സഭ പാസാക്കിയ 34 ബില്ലുകളില്‍ 30 ബില്ലുകളും ഏകകണ്‌ഠമായാണ് പാസാക്കിയത്.

അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി ഒരു വെള്ളിയാഴ്‌ച മാത്രമാണ് ഈ സമ്മേളന കാലയളവില്‍ ലഭ്യമായത്. അന്നേദിവസം 5 പുതിയ ബില്ലുകള്‍ ഉള്‍പ്പെടെ ആകെ 8 പ്രൈവറ്റ് മെമ്പര്‍ ബില്ലുകള്‍ സഭ പരിഗണിക്കുകയും തുടര്‍ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്‌തു.

24 ദിവസം സഭ സമ്മേളിക്കുവാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്‌ത പേമാരിയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിന്‍റെയും പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 20, 21, 22 തീയതികളിലെ സമ്മേളന പരിപാടികള്‍ റദ്ദാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.