ETV Bharat / state

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇ പി ജയരാജന്‍ തലസ്ഥാനത്ത്

author img

By

Published : Dec 30, 2022, 9:15 AM IST

കണ്ണൂരിലെ വൈദേകം ആയുർവേദ റിസോർട്ടിൽ ഇ പി ജയരാജന്‍റെ കുടുംബത്തിനുള്ള സാമ്പത്തിക പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചത്. ആരോപണം ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്

EP Jayarajan will attend CPM Secretariat meeting  EP Jayarajan at Thiruvananthapuram  CPM Secretariat meeting  EP Jayarajan  CPM  LDF convener EP Jayarajan  P Jayarajan  P Jayarajan allegation against EP Jayarajan  ഇ പി ജയരാജന്‍ തലസ്ഥാനത്ത്  സിപിഎം സെക്രട്ടേറിയറ്റ്  സംസ്ഥാന കമ്മിറ്റി  പി ജയരാജന്‍  സിപിഎം  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം  എൽഡിഎഫ് കൺവീനർ  എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍  ഇ പി ജയരാജന്‍
ഇ പി ജയരാജന്‍ തലസ്ഥാനത്ത്

തിരുവനന്തപുരം: സിപിഎമ്മിന്‍റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനായി ഇ പി ജയരാജൻ തലസ്ഥാനത്ത് എത്തിച്ചേർന്നു. ഇന്ന് രാവിലെ മാവേലി എക്‌സ്പ്രസിനാണ് ഇ പി ജയരാജൻ തിരുവനന്തപുരത്ത് വന്നിറങ്ങിയത്. ഇ പി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം ചർച്ച ചെയ്യുന്ന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ കൂടിയായ ഇ പിയുടെ പല നിർണായക തീരുമാനങ്ങളും ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്‌ടോബർ 6 മുതൽ ചികിത്സയ്ക്കായി അവധിയിൽ കഴിയുന്ന ഇ പി ജയരാജൻ ഒരു ഇടവേളയ്ക്കു ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കണ്ണൂരിൽ നിന്നുള്ള പി ജയരാജൻ ഉയർത്തിയ ആരോപണത്തിന് വിശദീകരണം നല്‍കാന്‍ കൂടിയാണ് ഇ പി യോഗത്തിനെത്തുന്നത്. കണ്ണൂരിലെ വൈദേകം ആയുർവേദ റിസോർട്ടിൽ ഇ പി ജയരാജന്‍റെ കുടുംബത്തിനുള്ള സാമ്പത്തിക പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ ആരോപണം ഉന്നയിച്ചത്.

സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന ആരോപണം പുറത്തേക്ക് കത്തിപ്പടർന്നതോടെ പി ജയരാനൊപ്പമാണോ ഇ പി ജയരാജനൊപ്പമാണോ നില്‍ക്കുക എന്ന് സിപിഎം വ്യക്തമാക്കിയിട്ടില്ല. പി ബി അംഗം കൂടിയായ ഇ പി ജയരാജനെതിരെയുള്ള ആരോപണം ഗുരുതരമായാണ് പാർട്ടി കാണുന്നത്. പി ജയരാജനോട് പരാതി എഴുതി അറിയിക്കാൻ സംസ്ഥാന കമ്മിറ്റി അറിയിച്ചെങ്കിലും ഇതുവരെ അത് ഉണ്ടായിട്ടില്ല.

സെക്രട്ടേറിയറ്റ് അംഗമല്ലാത്തതിനാൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ പി ജയരാജൻ പങ്കെടുക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.