ETV Bharat / state

എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പ്രേരിതം; ഇ പി ജയരാജൻ

author img

By ETV Bharat Kerala Team

Published : Jan 13, 2024, 4:12 PM IST

EP Jayarajan about Veena Vijayan Controversy: കേന്ദ്ര സർക്കാർ ഏജൻസികളെ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതിന്‍റെ തെളിവുകൾ നമുക്ക് മുന്നിലുണ്ടെന്നും എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ഇ പി ജയരാജൻ.

EP Jayarajan  ഇപി ജയരാജൻ  എക്‌സാലോജിക്ക്‌  വീണ വിജയന്‍  exalogic  മാസപ്പടി വിവാദം
EP Jayarajan about Veena Vijayan Controversy

എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ഇതാദ്യമല്ല. ഇ ഡിയെ ഉപയോഗിച്ചുകൊണ്ട് ഇത്തരം നടപടികൾ മുൻപും ഉണ്ടായിട്ടുണ്ട്.

സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്‌ഐഡിസി അന്വേഷണ പരിധിയിൽ പെട്ടതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണം. കെഎസ്‌ഐഡിസി എംഡി യോടാണ് അത് ചോദിക്കേണ്ടത്. കേന്ദ്ര സർക്കാർ ഏജൻസികളെ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതിന്‍റെ തെളിവുകൾ നമുക്ക് മുന്നിലുണ്ട്. എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്.

സോണിയ ഗാന്ധിക്കും വിജയകുമാറിനും എതിരായ അന്വേഷണങ്ങൾ ഏത് തരത്തിൽ ആണെന്നാണ് പ്രതിപക്ഷ നേതാവ് അന്വേഷിക്കേണ്ടത്. എകെജി സെന്‍ററിൽ സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇ പി ജയരാജൻ.

മാസപ്പടി വിവാദം: വീണ വിജയന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ലഭിച്ച തുകയാണ് ഇത്. വീണയുടെ കമ്പനിയായ എക്‌സാ ലോജിക് സൊല്യൂഷൻസ് ഐ ടി, മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ സിഎംആർഎല്ലിന് നൽകാമെന്ന കരാറിലാണ് പണം വാങ്ങിയത്.

രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ആരോപണവുമായി മാത്യു കുഴൽനാടൻ എംഎല്‍എ രംഗത്തെത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ നീക്കം നടന്നെങ്കിലും മാത്യു കുഴൽനാടന്‍റെ പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കി.

ഐടി സംരംഭകയായ വീണയിൽ നിന്നോ, അവരുടെ കമ്പനിയിൽ നിന്നോ പ്രത്യേകമായ ഒരു സേവനവും ലഭിച്ചിട്ടില്ലെന്നാണ് സിഎംആർഎല്‍ കമ്പനി പ്രതിനിധി ആദായനികുതി വകുപ്പിന്‍റെ ഇന്‍ററിം ബോർഡ് ഓഫ് സെറ്റിൽമെന്‍റിന് നൽകിയ മൊഴിയിലുള്ളത്. ഇരുപക്ഷത്തേയും നേതാക്കൾ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയതായും രേഖകളിലുണ്ട്. ആദായനികുതി വകുപ്പ് പരിശോധനയിൽ പിടിച്ചെടുത്ത കുറിപ്പുകളിൽ നേതാക്കളുടെ ചുരുക്കപ്പേരാണുള്ളത്.

അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാവശ്യപ്പെട്ടാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിനെ സമീപിക്കുന്നത്. എന്നാൽ ഗിരീഷ് ബാബുവിന്‍റെ പരാതി വിജിലൻസ് കോടതി തള്ളി. പിന്നാലെ ഗിരീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരൻ മരിച്ചതോടെ ഹർജിയുമായി മുമ്പോട്ട് പോകാൻ താത്പര്യമില്ലെന്ന് ഗിരീഷിന്‍റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

ഇതോടെ ഹൈക്കോടതി അമിക്കസ്ക്യൂരിയെ നിയമിക്കുകയായിരുന്നു. കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ്ക്യൂരിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

ALSO READ: മുഖ്യമന്ത്രിക്കെതിരായ മാസപ്പടി പരാതി : വിജിലന്‍സ് നടപടിയെടുക്കുന്നില്ല, കോടതിയെ സമീപിക്കും : മാത്യു കുഴല്‍നാടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.