ETV Bharat / state

ലോക റാബീസ് ദിനത്തില്‍ എസ് യു റ്റി ഹോസ്‌പിറ്റല്‍ എമര്‍ജെന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. എം മുഹമ്മദ് ഹനീഫ് സംസാരിക്കുന്നു

author img

By

Published : Sep 28, 2022, 6:52 AM IST

സംസ്ഥാനത്ത് തെരുവുനായ ആക്രമണവും തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നായ ആക്രമിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയാണ് എസ് യു റ്റി ഹോസ്‌പിറ്റല്‍ എച്ച്‌ഒഡിയായ എം മുഹമ്മദ് ഹനീഫ്

World Rabies Day  Rabies  Rabies Day  റാബീസ്  എസ് യു റ്റി ഹോസ്‌പിറ്റല്‍  ലോക റാബീസ് ദിനം  ആന്‍റി റാബിസ് വാക്‌സിന്‍  ഇമ്മ്യൂണോഗ്ലോബുലിന്‍
ലോക റാബീസ് ദിനത്തില്‍ എസ് യു റ്റി ഹോസ്‌പിറ്റല്‍ എമര്‍ജെന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. എം മുഹമ്മദ് ഹനീഫ് സംസാരിക്കുന്നു

തിരുവനന്തപുരം: ഇന്ന്(സെപ്‌റ്റംബര്‍ 28) ലോക റാബീസ് ദിനം. ഏകാരോഗ്യം, പേവിഷബാധ മരണങ്ങള്‍ ഒഴിവാക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക റാബീസ് ദിന സന്ദേശം. സംസ്ഥാനത്ത് നായ്‌ക്കളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

ഡോ. എം മുഹമ്മദ് ഹനീഫ് സംസാരിക്കുന്നു

പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്ക അകറ്റുന്നതിനും മരണങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ സംവിധാനങ്ങളുടെ ശ്രമം. എത്ര വിശ്വസ്‌തരായ വളര്‍ത്തു മൃഗങ്ങള്‍ കടിച്ചാലും വാക്‌സിനേഷന്‍ എടുക്കണം. ഒപ്പം പ്രഥമ ശുശ്രൂഷയും വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്
  • പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം
  • കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
  • എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക
  • മുറിവിന്‍റെ തീവ്രതയനുസരിച്ച് ആന്‍റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്
  • കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം
  • കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം
  • വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക
  • വീടുകളില്‍ വളര്‍ത്തുന്ന നായ്‌ക്കള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക
  • മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്‌ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്
  • പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അവഗണിക്കരുത്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.