ETV Bharat / state

Thiruvananthapuram | മിന്നൽ പണിമുടക്ക്: കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ക്ലീൻ ചിറ്റ്; സിഎംഡിയുടെ ഉത്തരവ് പുറത്ത്

author img

By

Published : Jul 10, 2023, 1:25 PM IST

മെയ് 23നാണ് കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ, ജീവനക്കാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്

ksrtc employees CMDs clean chit order  action against ksrtc employees CMDs clean chit  Thiruvananthapuram  മിന്നൽ പണിമുടക്ക്
Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് മിന്നൽ പണിമുടക്ക് നടത്തി മണിക്കൂറുകളോളം ജനജീവിതം ബുദ്ധിമുട്ടിച്ച സംഭവത്തിൽ, കെഎസ്ആർടിസി ജീവനക്കാർക്ക് ക്ലീൻ ചിറ്റ്. കുറ്റക്കാരെന്ന് കണ്ടെത്തി കാരണം കാണിക്കൽ നോട്ടിസ് നൽകിയ 61 ജീവനക്കാരെ കുറ്റവിമുക്തരാക്കിക്കൊണ്ട് മെയ് 23നാണ് സിഎംഡി ബിജു പ്രഭാകർ ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവന്നത്.

ksrtc employees CMDs clean chit order  action against ksrtc employees CMDs clean chit  Thiruvananthapuram  മിന്നൽ പണിമുടക്ക്  കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ  പണിമുടക്ക് ksrtc ജീവനക്കാർക്ക് ക്ലീൻ ചിറ്റ്  കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ക്ലീൻ ചിറ്റ്
കെഎസ്‌ആര്‍ടിസി സിഎംഡിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് - 1
ksrtc employees CMDs clean chit order  action against ksrtc employees CMDs clean chit  Thiruvananthapuram  മിന്നൽ പണിമുടക്ക്  കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ  പണിമുടക്ക് ksrtc ജീവനക്കാർക്ക് ക്ലീൻ ചിറ്റ്  കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ക്ലീൻ ചിറ്റ്
കെഎസ്‌ആര്‍ടിസി സിഎംഡിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് - 2

മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരെ കുറ്റവിമുക്തരാക്കിയത് തൊഴിലാളി സംഘടനകളുടെ കടുത്ത സമ്മർദത്തിന് വഴങ്ങിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2020 മാർച്ച് നാലിനാണ് സംഭവം. സ്വകാര്യ ബസ് റൂട്ടുമാറി യാത്ര ചെയ്‌തുവെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർ തടഞ്ഞുനിർത്തിയിരുന്നു. പരാതിയെ തുടർന്ന് ഫോർട്ട് പൊലീസ് കെഎസ്ആ‍ർടിസി ജീവനക്കരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. റോഡിൽ ബസുകൾ നിരത്തിയിട്ടായിരുന്നു ജീവനക്കാർ പണിമുടക്ക് നടത്തിയത്. പ്രതിഷേധം മറ്റ് ഡിപ്പോകളിലും വ്യാപിച്ചതോടെ തലസ്ഥാനത്തെ റോഡ് ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു.

ALSO READ | KSRTC| കെഎസ്‌ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർ കേഡർ തസ്‌തിക രൂപീകരിച്ചു

റോഡ് ഗതാഗതം സ്‌തംഭിച്ചതോടെ, കടകംപള്ളി സ്വദേശിയായ സുരേന്ദ്രൻ എന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. തുടർന്ന്, കസ്റ്റഡിലെടുത്ത ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്. നിയവിരുദ്ധമായ ഡ്യൂട്ടി നിർത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു വിഷയത്തിൽ അന്നത്തെ ഗതാഗത മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ 140 പേരോട് വിശദീകരണം തേടിയെന്നും ഇതിൽ തൃപ്‌തികരമല്ലാത്ത മറുപടി നല്‍കിയ 61 പേർക്കെതിരെ വകുപ്പുതല അന്വേഷണം വിജിലൻസ് നടത്തിയെന്നുമാണ് അന്ന് മാനേജ്മെന്‍റ് അറിയിച്ചത്.

'ജീവനക്കാർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി': അന്വേഷണത്തിൽ ജീവനക്കാർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതായാണ് സിഎംഡി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല, പഴക്കം ചെന്ന സംഭവമായതുകൊണ്ട് കൂടിയാണ് നടപടി അവസാനിപ്പിച്ചതെന്നുമാണ് മാനേജ്മെന്‍റ് വിശദീകരണം. അതേസമയം, കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പള വിതരണവും രണ്ട് മാസത്തെ പെൻഷൻ വിതരണവും മുടങ്ങിയിരിക്കുകയാണ്. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള കരാർ അനുസരിച്ച് സഹകരണ വകുപ്പാണ് ഓരോ വർഷവും പെൻഷൻ നൽകാനുള്ള തുക നൽകുന്നത്. എന്നാൽ, ഈ കരാർ അവസാനിക്കുകയും പുതിയ കരാർ ഒപ്പുവയ്ക്കാൻ വൈകുന്നതും മൂലമാണ് പെൻഷൻ വിതരണം മുടങ്ങിയത്.

ടിക്കറ്റ്, ടിക്കറ്റേതര വരുമാനത്തിൽ നിന്നാണ് ജീവനക്കാരുടെ ശമ്പളത്തിന്‍റെ ആദ്യ ഗഡുവായ 50 ശതമാനം നൽകുന്നത്. ഈ വരുമാനം ഡീസൽ ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾക്ക് വിനിയോഗിച്ചതിനാൽ സർക്കാർ സഹായം ലഭിച്ചാലേ ശമ്പളം വിതരണം ചെയ്യാനാകൂവെന്നാണ് മാനേജ്മെന്‍റ് വാദം. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം വൈകുന്ന സാഹചര്യത്തിൽ ചീഫ് ഓഫിസ് ഉപരോധം അടക്കമുള്ള സമരമുറകളിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ അറിയിച്ചിരിക്കുന്നത്.

ALSO READ | കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്‌ടര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.